ബിസിസിഐയുടെ പ്രതിഫലം നിരസിച്ച് രാമചന്ദ്രഗുഹയും വിക്രം ലിമയും

സുപ്രീം കോടതി നിര്‍ദ്ദേശപ്രകാരം ബിസിസിഐയുടെ വാർഷിക തെരഞ്ഞെടുപ്പ് നടത്തി പുതിയ പ്രസിഡന്റ് സ്ഥാനമേറ്റതോടെയാണ് ഇടക്കാല ഭരണസമിതിയുടെ കാലാവധി അവസാനിച്ചത്.

ബിസിസിഐയുടെ പ്രതിഫലം നിരസിച്ച് രാമചന്ദ്രഗുഹയും വിക്രം ലിമയും

ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ ഇടക്കാല ഭരണസമിതി അം​ഗങ്ങളായതിൻെറ പ്രതിഫലം നിരസിച്ച്ച രിത്രകാരന്‍ രാമചന്ദ്രഗുഹയും ബാങ്കർ വിക്രം ലിമയും. 40 ലക്ഷം രൂപയാണ് രാമചന്ദ്ര ഗുഹയ്ക്ക് പ്രതിഫലമായുള്ളത്. 50.5 ലക്ഷം രൂപയാണ് ലിമയുടെ പ്രതിഫലം. സുപ്രീം കോടതി നിർ​ദ്ദേശപ്രകാരം 2017 ജനുവരിയിലാണ് ഇരുവരും സമിതിയിൽ അം​ഗങ്ങളായത്.

സുപ്രീം കോടതി നിര്‍ദ്ദേശപ്രകാരം ബിസിസിഐയുടെ വാർഷിക തെരഞ്ഞെടുപ്പ് നടത്തി പുതിയ പ്രസിഡന്റ് സ്ഥാനമേറ്റതോടെയാണ് ഇടക്കാല ഭരണസമിതിയുടെ കാലാവധി അവസാനിച്ചത്. സമിതിയിലെ മറ്റ് അം​ഗങ്ങളായിരുന്ന മുന്‍ സിഎജി വിനോദ് റായി, മുന്‍ വനിതാ ക്രിക്കറ്റ് താരം ഡയാന എഡുല്‍ജി എന്നിവർക്ക് 3.5 കോടി രൂപയാണ് പ്രതിഫലമായുള്ളത്.

മാസവ്യവസ്ഥാ അടിസ്ഥാനത്തില്‍ 2017ല്‍ 10 ലക്ഷം, 2018ല്‍ 11 ലക്ഷം, 2019ല്‍ 12 ലക്ഷം എന്നിങ്ങനെയാണ് ഇവര്‍ക്ക് നല്‍കാനുള്ളത്. 48 മണിക്കൂറിനകം പണം നല്‍കാനാണ് ബിസിസിഐയോട് സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരുന്നത്. പ്രതിഫലം നിരസിച്ചുകൊണ്ട് ഗുഹ സമിതിക്ക് ഇ-മെയിൽ അയച്ചിട്ടുണ്ട്. ബിസിസിഐയുടെ അദ്ധ്യക്ഷ സ്ഥാനത്തേക്ക് മുൻ ഇന്ത്യൻ ക്യാപറ്റൻ സൗരവ് ​ഗാം​ഗുലി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

Read More >>