ഇന്ത്യ എയ്ക്ക് തുടർച്ചയായ രണ്ടാം വിജയം; തിരിച്ച് വരവ് ​​ഗംഭീരമാക്കി പൃഥ്വി ഷാ

പരിക്കിൽ നിന്നും വിമുക്തി നേടി ടീമിലേക്കുള്ള തിരിച്ചുവരവ് സെഞ്ചുറിയോടെ ആരംഭിച്ച പൃഥ്വി ഷായുടെ മികവാണ് ഇന്ത്യക്ക് തുണയായത്.

ഇന്ത്യ എയ്ക്ക് തുടർച്ചയായ രണ്ടാം വിജയം; തിരിച്ച് വരവ് ​​ഗംഭീരമാക്കി പൃഥ്വി ഷാ

ലിങ്കണ്‍: ന്യൂസീലന്‍ഡ് ഇലവനെതിരായ രണ്ടാം സന്നാഹ മത്സരത്തിലും ഇന്ത്യ എയ്ക്ക് ജയം. വലിയ സ്കോർ പിറന്ന മത്സരത്തിൽ 12 റൺസിനാണ് ടീം ഇന്ത്യൻ ടീം വിജയം പിടിച്ചത്. പരിക്കിൽ നിന്നും വിമുക്തി നേടി ടീമിലേക്കുള്ള തിരിച്ചുവരവ് സെഞ്ചുറിയോടെ ആരംഭിച്ച പൃഥ്വി ഷായുടെ മികവാണ് ഇന്ത്യക്ക് തുണയായത്.

ആദ്യം ബാറ്റുചെയ്ത ഇന്ത്യ എ 49.2 ഓവറിൽ 372 റണ്‍സെടുത്തു.100 പന്തില്‍ രണ്ടു സിക്‌സും 22 ഫോറുടക്കം 150 റണ്‍സാണ് ടീം ടോട്ടലിലേക്ക് ഷയുടെ സംഭാവന. വിജയ് ശങ്കര്‍ അര്‍ധ സെഞ്ചുറി (58) നേടി. മായങ്ക് അഗര്‍വാള്‍ (32), ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ (24), സൂര്യകുമാര്‍ യാദവ് (26), ക്രൂണാല്‍ പാണ്ഡ്യ (32) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.

എന്നാല്‍ മറുപടിക്കിറങ്ങിയ ന്യൂസീലന്‍ഡ് ഇലവന്റെ പോരാട്ടം പക്ഷേ നിശ്ചിത 50 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 360-ല്‍ അവസാനിക്കുകയായിരുന്നു. ന്യൂസീലന്‍ഡ് ഇലവനു വേണ്ടി ജാക്ക് ബോയില്‍ സെഞ്ചുറി (130) നേടി. ഫിന്‍ അലന്‍ (87), ക്യാപ്റ്റന്‍ ഡാരില്‍ മിച്ചെല്‍ (41), ഡെയ്ന്‍ ക്ലെവര്‍ (44) എന്നിവരും കിവീസിനായി തിളങ്ങി. ആദ്യ സന്നാഹ മത്സരത്തില്‍ ഇന്ത്യ എ 92 റണ്‍സിന്റെ വിജയം നേടിയിരുന്നു.

Next Story
Read More >>