കമന്ററി ബോക്സിൽ ധോണിയുണ്ടാവില്ല; ബിസിസിഐക്ക് അതൃപ്തിയെന്ന് റിപ്പോർട്ട്

ഇന്ത്യയുടെ ആദ്യ ഡേനൈറ്റ് ടെസ്റ്റ് ആഘോഷിക്കാനുള്ള ശ്രമത്തിൻെറ ഭാ​ഗമായിരുന്നു ധോണിയെ കമന്ററി ബോക്സിലെത്തിക്കാൻ സ്റ്റാർ സ്പോർഡ്സ് ശ്രമം നടത്തിയത്.

കമന്ററി ബോക്സിൽ ധോണിയുണ്ടാവില്ല; ബിസിസിഐക്ക് അതൃപ്തിയെന്ന് റിപ്പോർട്ട്

മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ് ധോണി ക്രിക്കറ്റ് കമൻ്റേറ്ററാകുന്നു എന്ന റിപ്പോർട്ടുകൾ പുറത്ത് വന്നതിന് പിന്നാലെ വലിയ അവേശത്തിലായിരുന്നു ആരാധകർ. ഈ മാസം കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ ബംഗ്ലാദേശിനെതിരെ നടക്കാനിരിക്കുന്ന ഇന്ത്യയുടെ ആദ്യ ഡേ-നൈറ്റ് ടെസ്റ്റിലാവും കമന്ററി ബോക്സിൽ താരമെത്തുക എന്നായിരുന്നു റിപ്പോർട്ടുകൾ.

എന്നാൽ ധോണിയെ കമന്റി ബോക്സിലെത്തിക്കുന്നതിന് ബിസിസിഐ ഒരുക്കമല്ലെന്നാണ് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ബിസിസിഐയുടെ കരാറുള്ള താരമായ ധോണിയെ ക്രിക്കറ്റിന്റെ മറ്റ് മേഖലകളിൽ പ്രവർത്തിപ്പിക്കാ‌ൻ ബിസിസിഐയ്ക്ക് താല്പര്യമില്ലെന്നാണ് ലഭിക്കുന്ന സൂചന. ധോണി കമന്റേറ്ററാകുന്നതിനെതിരെ ബിസിസിഐ യ്ക്കുള്ളിൽ ഒരു വിഭാഗം എതിർപ്പ് പ്രകടിപ്പിച്ചെന്നും, അത് കൊണ്ട് തന്നെ അദ്ദേഹത്തിന് കമന്ററി പറയാൻ അനുമതി ലഭിക്കില്ലെന്നുമാണ് സൂചന.

ഇന്ത്യയുടെ ആദ്യ ഡേനൈറ്റ് ടെസ്റ്റ് ആഘോഷിക്കാനുള്ള ശ്രമത്തിൻെറ ഭാ​ഗമായിരുന്നു ധോണിയെ കമന്ററി ബോക്സിലെത്തിക്കാൻ സ്റ്റാർ സ്പോർഡ്സ് ശ്രമം നടത്തിയത്. ഇതിനായി ഇന്ത്യയുടെ മുൻ ടെസ്റ്റ് നായകരെയെല്ലാം ഈഡൻ ഗാർഡൻസിലും തുടർന്ന് കമന്ററി ബോക്സിലും എത്തിക്കാനാണ് ശ്രമിച്ചിരുന്നത്. ഈ മാസം 22 മുതൽ 26 വരെയാണ് ഇന്ത്യ ആദ്യ ഡേ-നൈറ്റ് ടെസ്റ്റ് മത്സരം കളിക്കുക.

Read More >>