പതിറ്റാണ്ടിലെ ഏകദിന ക്രിക്കറ്റ് ഇലവനെ പ്രഖ്യപിച്ച് ക്രിക്കറ്റ് ഓസ്‌ട്രേലിയ; ധോണി നായകനായ ടീമിൽ മൂന്ന് ഇന്ത്യൻ താരങ്ങൾ

ഈ പതിറ്റാണ്ടിലെ മികച്ച ടെസ്റ്റ് ടീമിനെ ക്രിക്കറ്റ് ഓസ്‌ട്രേലിയ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇന്ത്യന്‍ നായകന്‍ വീരാട് കോഹ്ലിയാണ് ടെസ്റ്റ് നായകന്‍.

പതിറ്റാണ്ടിലെ ഏകദിന ക്രിക്കറ്റ് ഇലവനെ പ്രഖ്യപിച്ച് ക്രിക്കറ്റ് ഓസ്‌ട്രേലിയ; ധോണി നായകനായ ടീമിൽ മൂന്ന് ഇന്ത്യൻ താരങ്ങൾ

കഴിഞ്ഞ പത്ത് വർഷക്കാലത്തെ അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിലെ പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ പതിറ്റാണ്ടിലെ ഏകദിന ക്രിക്കറ്റ് ഇലവനെ പ്രഖ്യാപിച്ച് ക്രിക്കറ്റ് ഓസ്‌ട്രേലിയ. ഇന്ത്യന്‍ മുന്‍ ക്യാപ്റ്റന്‍ എം.എസ് ധോണി നയിക്കുന്ന ടീമിൽ ഇന്ത്യയിൽ നിന്നും ധോണിയെക്കൂടാതെ രണ്ടു പേർകൂടിയുണ്ട്. ഇന്ത്യൻ ക്യാപ്റ്റൻ വീരാട് കോഹ്ലി, വെെസ് ക്യാപ്റ്റൻ രോഹിത് ശർമ്മ എന്നിവരാണ് ടീമിൽ ഉൾപ്പെട്ട മറ്റു രണ്ട് പേർ.

ടീമിൻെറ ഓപ്പണർമാരായി ഇറങ്ങുക രോഹിത്‌ ശർമ്മയും, ദക്ഷിണാഫ്രിക്കൻ താരം ഹഷീം അംലയുമാണ്. വീരാട് കോഹ്ലി മൂന്നാമത് ബാറ്റിംഗിനെത്തും. തുടർന്ന് ദക്ഷിണാഫ്രിക്കൻ താരം എബി ഡിവില്ലിയേഴ്സ്, ബംഗ്ലാദേശ് ഓൾ റൗണ്ടർ ഷക്കീബ് അൽഹസൻ, ഇംഗ്ലണ്ട് വിക്കറ്റ് കീപ്പർ ജോസ് ബട്ലർ ബാറ്റിനിറങ്ങും. ടീമിന്റെ നായകൻ കൂടിയായ ധോണിയാണ് ഏഴാമതായി ഇറങ്ങുക. ധോണി തന്നെയാണ് ടീമിന്റെ വിക്കറ്റ് കീപ്പറും.

ഒരു സ്പിന്നറും, മൂന്ന് പേസ് ബോളർമാരുമാണ് ക്രിക്കറ്റ് ഓസ്ട്രേലിയ പ്രഖ്യാപിച്ച ടീമിൻെറ ബോളിങ് നിര. അഫ്ഗാനിസ്ഥാന്റെ റാഷിദ് ഖാനാണ് ടീമിലെ ഏക സ്പിന്നർ. ഓസ്ട്രേലിയൻ താരം മിച്ചൽ സ്റ്റാർക്ക്, ന്യൂസിലൻഡ് താരം ട്രെന്റ് ബോൾട്ട്, ശ്രീലങ്കൻ താരം ലസിത് മലിംഗ എന്നിവരാണ് ടീമിലെ പേസ് ബൗളർമാർ.

ഈ പതിറ്റാണ്ടിലെ മികച്ച ടെസ്റ്റ് ടീമിനെ ക്രിക്കറ്റ് ഓസ്‌ട്രേലിയ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇന്ത്യന്‍ നായകന്‍ വീരാട് കോഹ്ലിയാണ് ടെസ്റ്റ് നായകന്‍. അലിസ്റ്റര്‍ കുക്ക്, ഡേവിഡ് വാര്‍ണര്‍, കെയ്‌ന്‍ വില്യംസണ്‍, സ്റ്റീവ് സ്‌മിത്ത്, എബി ഡിവില്ലിയേഴ്‌സ്, ബെന്‍ സ്റ്റോക്‌സ്, ഡെയ്‌ല്‍ സ്റ്റെയ്‌ന്‍, സ്റ്റുവര്‍ട്ട് ബ്രോഡ്. നഥാന്‍ ലിയോണ്‍, ജയിംസ് ആന്‍ഡോഴ്‌സണ്‍ എന്നിവരാണ് ടീമിലുള്ളത്.

Next Story
Read More >>