ശ്രീലങ്കൻ പേസർ കാസൻ രജിതയെ അടിച്ച് പഞ്ചറാക്കി കങ്കാരുക്കൾ; ടി20യിലെ നാണക്കേടിൻെറ റെക്കോർഡ്

ലസിത് മലിംഗയ്ക്കൊപ്പം ചേർന്ന് ബോളിംഗ് ഓപ്പൺ ചെയ്ത കാസൻ രജിതയുടെ 13 പന്തുകളാണ് അതിർത്തി കടന്നത്.

ശ്രീലങ്കൻ പേസർ കാസൻ രജിതയെ അടിച്ച് പഞ്ചറാക്കി കങ്കാരുക്കൾ; ടി20യിലെ നാണക്കേടിൻെറ റെക്കോർഡ്

അന്താരാഷ്ട്ര ടി20 മത്സരത്തിൽ ഏറ്റവും കൂടുതൽ റൺസ് വഴങ്ങിയെന്ന നാണക്കേടിൻെറ റെക്കോർഡ് നേടി ശ്രീലങ്കൻ പേസർ കാസൻ രജിത. ഒസീസിനെതിരെ അഡ്‌ലെയ്ഡിൽ നടന്ന ആദ്യ ടി20 മത്സരത്തിലാണ് താരത്തെ കങ്കാരുക്കൾ അടിച്ച് പഞ്ചറാക്കിയത്.

മത്സരത്തിൽ 4 ഓവറുകളെറിഞ്ഞ രജിത 75 റൺസാണ് വിട്ടു കൊടുത്തത്. ഈ വർഷം ആ​ഗസ്റ്റിൽ ചെക്ക് റിപ്പബ്ലിക്കിനെതിരായ മത്സരത്തിൽ 70 റൺസ് വഴങ്ങിയ തുർക്കി താരം ടുനഹൻ ടുറന്റെ പേരിലായിരുന്നു ഇത്രയും കൂടുതൽ റൺസ് വഴങ്ങിയ റെക്കാർഡ് ഉണ്ടായിരുന്നത്.

ലസിത് മലിംഗയ്ക്കൊപ്പം ചേർന്ന് ബോളിംഗ് ഓപ്പൺ ചെയ്ത കാസൻ രജിതയുടെ 13 പന്തുകളാണ് അതിർത്തി കടന്നത്. ഇതിൽ ഏഴു ഫോറുകളും ആറു സിക്സറുകളും ഉൾപ്പെടുന്നു. ആദ്യ ഓവറിൽ 11 റൺസായിരുന്നു രജിത വഴങ്ങിയത്. തുടർന്നുള്ള ഓവറുകളിൽ 21, 25, 18 റൺസുകളും താരം വഴങ്ങി.

Next Story
Read More >>