'വരുമാനത്തിലെ അന്തരത്തെക്കുറിച്ച് വനിതാ താരങ്ങള്‍ ഇപ്പോള്‍ ചിന്തിക്കുന്നില്ല; ഇന്ത്യൻ ടീം വിജയിപ്പിക്കുന്നതിലാണ് ശ്രദ്ധ': സ്മൃതി മന്ദാന

ബിസിസിഐ വാര്‍ഷിക കരാറുകള്‍ പ്രഖ്യാപിച്ചപ്പോള്‍ എ പ്ലസ് കാറ്റഗറിയില്‍പ്പെടുന്ന പുരുഷ താരത്തിന് വാര്‍ഷിക പ്രതിഫലമായി ഏഴ് കോടിയാണ് ലഭിക്കുക. എന്നാല്‍ ഇതേ വിഭാഗത്തില്‍പ്പെടുന്ന വനിതാരങ്ങള്‍ക്ക് 50 ലക്ഷം രൂപയുമാണ് പ്രതിഫലം.

മുംബൈ: ഇന്ത്യന്‍ പുരുഷ ക്രിക്കറ്റില്‍ നിന്നാണ് വരുമാനം ലഭിക്കുന്നതെന്നും അതുകൊണ്ട് തുല്യമായ പ്രതിഫലം ആവശ്യപ്പെടുന്നതില്‍ അര്‍ത്ഥമില്ലെന്നും വനിതാ ക്രിക്കറ്റ് താരം സ്മൃതി .'പുരുഷ ക്രിക്കറ്റില്‍ നിന്നാണ് വരുമാനം ലഭിക്കുന്നത് എന്ന് നമ്മള്‍ മനസിലാക്കണം. വനിതാക്രിക്കറ്റില്‍ നിന്നും എന്നാണോ വരുമാനം ലഭിക്കുന്നത് അന്ന് തുല്യവേതനം ആവശ്യപ്പെട്ട് രംഗത്ത് വരുന്ന ആദ്യവനിത ഞാനായിരിക്കും. എന്നാല്‍ ഇപ്പോള്‍ അത് ആവശ്യപ്പെടാന്‍ കഴിയില്ല.' സ്മൃതി മന്ദാന പറഞ്ഞു.

ബിസിസിഐ വാര്‍ഷിക കരാറുകള്‍ പ്രഖ്യാപിച്ചപ്പോള്‍ എ പ്ലസ് കാറ്റഗറിയില്‍പ്പെടുന്ന പുരുഷ താരത്തിന് വാര്‍ഷിക പ്രതിഫലമായി ഏഴ് കോടിയാണ് ലഭിക്കുക. എന്നാല്‍ ഇതേ വിഭാഗത്തില്‍പ്പെടുന്ന വനിതാരങ്ങള്‍ക്ക് 50 ലക്ഷം രൂപയുമാണ് പ്രതിഫലം.വരുമാനത്തിലെ അന്തരത്തെക്കുറിച്ച് വനിതാ താരങ്ങള്‍ ഇപ്പോള്‍ ചിന്തിക്കുന്നില്ലെന്നും ഇന്ത്യക്ക് വേണ്ടി കളി വിജയിപ്പിക്കുന്നതിലാണ് എല്ലാവരുടേയും ശ്രദ്ധയെന്നും സ്മൃതി പറഞ്ഞു.

Next Story
Read More >>