ആ ചിരി ആരുടേതാവും?; ഇന്ത്യ-വിൻഡീസ് മൂന്നാം ടി20 വാംഖഡെയിൽ; ജയിക്കുന്ന ടീമിന് പരമ്പര

കഴിഞ്ഞ ഏഴു ടി20യിൽ നാലു ജയവും മൂന്ന് തോൽവിയും എന്നതാണ് ഇന്ത്യയുടെ ട്രാക്ക് റെക്കോർഡ്. ലോകകപ്പ് പോലൊരു വലിയ വേദിയിലേക്കുള്ള ഒരുക്കത്തിൽ ഏറെ ആശങ്കപ്പെടുത്തുന്നതാണിത്. ശരാശരി ബൗളിങും ശരാശരിക്കും താഴെയുള്ള ഫീൽഡിങുമായാണ് ഇന്ത്യ ഇന്ന് വിൻഡീസിനെതിരെയുള്ള അവസാനത്തെ മത്സരത്തിനിറങ്ങുന്നത്.

ആ ചിരി ആരുടേതാവും?; ഇന്ത്യ-വിൻഡീസ് മൂന്നാം ടി20 വാംഖഡെയിൽ; ജയിക്കുന്ന ടീമിന് പരമ്പര

മുംബൈ: വാംഖഡെ ക്രിക്കറ്റ് സ്‌റ്റേഡിയത്തിൽ ഇന്ന് ഒടുവിലത്തെ ചിരി ആരുടേതായിരിക്കും, ഇന്ത്യയോ വിൻഡീസോ? നിലവിലെ ഫോമിൽ ഒരു പ്രവചനം അസാദ്ധ്യമാണ്. അടുത്തവർഷം ഓസീസിൽ നടക്കുന്ന ടി20 ലോകകപ്പിലേക്കുള്ള ഒരു പരിശീലനം എന്നു കരുതിയ പരമ്പരയല്ല ഇപ്പോൾ. ആദ്യ മത്സരത്തിൽ തോറ്റ വിൻഡീസ് രണ്ടാം മത്സരത്തിൽ മാരകമായ തിരിച്ചുവരവാണ് നടത്തിയത്. സ്വന്തം ദിനത്തിൽ ഏതു ടീമിനെയും തച്ചു തകർക്കാൻ ശേഷിയുള്ള വിൻഡീസിനെയാണ് ഇന്ത്യ ഇന്നു ഭയക്കേണ്ടത്. ലോക ക്രിക്കറ്റിൽ തന്നെ ഇത്രയും മികച്ച അടിച്ചു തകർക്കലിന് (ഹാർഡ് ഹിറ്റ്) ശേഷിയുള്ള ടീം വേറെ ഇല്ല.

ഇതു മതിയാവില്ല

കഴിഞ്ഞ ഏഴു ടി20യിൽ നാലു ജയവും മൂന്ന് തോൽവിയും എന്നതാണ് ഇന്ത്യയുടെ ട്രാക്ക് റെക്കോർഡ്. ലോകകപ്പ് പോലൊരു വലിയ വേദിയിലേക്കുള്ള ഒരുക്കത്തിൽ ഏറെ ആശങ്കപ്പെടുത്തുന്നതാണിത്. ശരാശരി ബൗളിങും ശരാശരിക്കും താഴെയുള്ള ഫീൽഡിങുമായാണ് ഇന്ത്യ ഇന്ന് വിൻഡീസിനെതിരെയുള്ള അവസാനത്തെ മത്സരത്തിനിറങ്ങുന്നത്. കഴിഞ്ഞ രണ്ടു കളികളിൽ നിന്നു മാത്രം വിൻഡീസ് ബാറ്റ്‌സ്മാന്മാർ അടിച്ചു പറത്തിയത് 27 സിക്‌സറാണ്. (ഇന്ത്യ 11 എണ്ണവും). ഫീൽഡർമാർ നിലത്തിട്ടത് അഞ്ചു ക്യാച്ചുകളും. കൈകളിലൂടെ ഊർന്നു പോയ ക്യാച്ചുകളിലൂടെയാണ് തിരുവനന്തപുരത്ത് ജയം ചോർന്നു പോയത്.

പരിചയസമ്പത്തു കുറഞ്ഞ കളിക്കാരുള്ളപ്പോൾ ഏതു ടീമിനും സംഭവിക്കുന്നതാണിത്. ഇന്ത്യൻ ടീമിലെ ആദ്യ പതിനൊന്നിൽ നാലു പേർക്കെങ്കിലും അനുഭവ സമ്പത്തിന്റെ കുറവുണ്ട്. സന്നിഗ്ദ്ധ ഘട്ടങ്ങൾ കൈകാര്യം ചെയ്യുമ്പോഴുള്ള പരിചയക്കുറവ് കഴിഞ്ഞ കളിയിൽ വാഷിങ്ടൺ സുന്ദറിന്റെയും റിഷഭ് പന്തിന്റെയും ശരീരഭാഷയിൽ ഉണ്ടായിരുന്നു. ഇന്ത്യയുടെ ഒന്നാംനിര പേസ് കൂട്ടുകെട്ടായ ജസ്പ്രീത് ബുംറ-ഭുവനേശ്വർ കുമാർ സഖ്യം വിൻഡീസിനെതിരെ കളത്തിലിറങ്ങിയിട്ടില്ല. പകരം വന്ന മുഹമ്മദ് ഷമിക്ക് കളിക്കാനായിട്ടുമില്ല. സ്വന്തം മണ്ണിൽ അസാധരണ പ്രകടനം പുറത്തെടുക്കുന്ന ആതിഥേയർക്ക് ഈ പരമ്പരയിൽ ബൗളിങിൽ ഇതുവരെ ശോഭിക്കാനായിട്ടില്ല.

ബാറ്റ്‌സ്മാന്മാർ വലിയ ടോട്ടൽ പടുത്തുയർത്തിയാലും റൺസ് വഴങ്ങുന്നതിൽ പിശുക്കു കാണിക്കാത്ത ബൗളിങ് നിര ഉണ്ടാക്കുന്ന തലവേദന ചെറുതല്ല. ചൊവ്വാഴ്ച നടത്തിയ വാർത്താ സമ്മേളനത്തിൽ അനുഭവസമ്പത്തിന്റെ കുറവ് കളിയെ സ്വാധീനിക്കുന്നത് വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മ എടുത്തുകാട്ടി. 'രണ്ടാം ട്വന്റി 20യിൽ നല്ല ലക്ഷ്യമാണ് ബാറ്റ്‌സ്മാന്മാർ മുന്നോട്ടുവച്ചത്. എന്നാൽ നമ്മുടേത് അനുഭവപരിചയം കുറഞ്ഞതും കൂടിയതുമായ ഒരു നിരയാണ്. നിലവിൽ എല്ലാ ടീമുകളും അങ്ങനെ തന്നെയാണ്. ഇത്തരം കാര്യങ്ങൾ കൂടിച്ചേർന്ന് നല്ല ഒരു സംഘം ഉണ്ടായി വരേണ്ടതുണ്ട്' - രോഹിത് പറഞ്ഞു.

സമീപനത്തിലെ മാറ്റം

ഇന്ത്യയേക്കാൾ കൂടുതൽ ആക്രമണാത്മകമായാണ് വിൻഡീസ് കളിക്കളത്തിൽ. ആദ്യ കളയിൽ നേടിയ 207 രൺസും രണ്ടാം കളിയിൽ ചേസ് ചെയ്ത 173 റൺസും ഇതിന് തെളിവാണ്. ഒന്നാം മത്സരത്തിൽ ക്യാപ്റ്റൻ വിരാട് കോലിയുടെ വ്യക്തിഗത മികവാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്. ആ കളിയില്ലായിരുന്നു എങ്കിൽ ഒരുപക്ഷേ, വിധി മറ്റൊന്നായേനെ. എവിൽ ലെവിസും ലെൻഡി സിമ്മൻസുമാണ് സന്ദർശകളുടെ കുന്തമുനകൾ. 2016ലെ ഐ.സി.സി ലോകകപ്പ് സെമിയിൽ ഇരുടീമുകളും ഏറ്റുമുട്ടിയ വേളയിൽ 82 റൺസാണ് സിമ്മൺസ് അടിച്ചു കൂട്ടിയിരുന്നത്. എന്നാൽ കോലി നേടിയ 89 റൺസിന്റെ ബലത്തിൽ ഇന്ത്യ കളി ജയിച്ചു.

പരമ്പരാഗതമായി റണ്ണൊഴുകുന്ന പിച്ചാണ് വാംഖഡെയിലേത്. ബൗളിങ് നിര ഫോമിലേക്കുയർന്നിട്ടില്ല എങ്കിൽ അതിന്റെ ഏറ്റവും വലിയ ആനുകൂല്യം കിട്ടുക ഹിറ്റർമാർ ഏറെയുള്ള വിൻഡീസിനാണ്. 200 റൺസ് വരെ ഈ വിക്കറ്റിൽ ഐ.പി.എല്ലിൽ ചേസ് ചെയ്തു ജയിച്ചതു കണ്ടിട്ടുണ്ടെന്ന് ഇന്നലെ നടത്തിയ വാർത്താ സമ്മേളനത്തിൽ വിൻഡീസ് ഹെഡ് കോച്ച ഫിൽ സിമ്മൺസ് പറയുകയുണ്ടായി. ഏതു ടോട്ടലും ഈ പിച്ചിൽ ചേസ് ചെയ്യാൻ പറ്റുമെന്നാണ് കരുതുന്നത് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ഇതിനു പുറമേ, മുംബൈയിൽ ഏറെ പരിചയസമ്പത്തുള്ള കീറൺ പൊള്ളാർഡും വിൻഡീസ് നിരയിലുണ്ട്. വാർത്താ സമ്മേളനത്തിൽ രോഹിത് ശർമ്മ അതു സമ്മതിക്കുകയും ചെയ്തു. 'ഒരു ടീം എന്ന നിലയിൽ പ്രവചനാതീതമാണ് വിൻഡീസ്. ഒരു ദിവസത്തിൽ നിന്ന് മറ്റൊരു ദിനത്തിലെത്തുമ്പോൾ അവർ എങ്ങനെയാണ് കളിക്കുക എന്ന് നമുക്ക് നിശ്ചയമുണ്ടാകില്ല. ആദ്യ കളിയിൽ അവർ നന്നായി കളിച്ചെങ്കിലും വിരാടിന്റെ മികച്ച ഇന്നിങ്‌സിൽ നമ്മൾ വിജയിച്ചു. ഒരു ടീമെന്ന നിലയിൽ വിൻഡീസിന് കീറൺ പൊള്ളാർഡിന്റെ നേതൃത്വം മികച്ചതാണ്. അദ്ദേഹത്തെ എനിക്ക് നന്നായി അറിയാം. വേറെ ഇന്ത്യൻ ടീമിനെയാകും നിങ്ങൾ കളിക്കളത്തിൽ കാണുക. ഞങ്ങൾ ഏറ്റവും മികച്ച ക്രിക്കറ്റ് തന്നെ പുറത്തെടുക്കും' - രോഹിത് കൂട്ടിച്ചേർത്തു.

റെക്കോർഡിന് അരികെ പൊള്ളാർഡും രോഹിതും

അന്താരാഷ്ട്ര ക്രിക്കറ്റിൽ 400 സിക്‌സർ എന്ന അപൂർവ്വ നേട്ടത്തിലേക്ക് ഇന്ത്യൻ ഉപനായകൻ രോഹിത് ശർമ്മയ്ക്ക ഒരു സിക്‌സറിന്റെ അകലം മാത്രം. കഴിഞ്ഞ രണ്ടു കളികളിലും ഫോം കണ്ടെത്താതിരുന്ന രോഹിത് വാംഖഡെയിൽ പൊട്ടിത്തെറിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ഏതെങ്കിലും ഒരു ടീമിനെതിരെ ഏറ്റവും കൂടുതൽ സിക്‌സർ നേടിയ കളിക്കാരനെന്ന റെക്കോർഡും രോഹിതിനെ കാത്തിരിക്കുന്നുണ്ട്. എട്ട് സിക്‌സറുകളാണ് ഇതിനായി വേണ്ടത്. ടി20 യിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ രണ്ടാമത്തെ കളിക്കാരൻ എന്ന റെക്കോർഡിന് പൊള്ളാർഡിന് 56 റൺസാണ് വേണ്ടത്. 'ഹോം ഗ്രൗണ്ടായ' മുംബൈയിൽ പൊള്ളാർഡ് അതു കണ്ടെ

Read More >>