ഈ നിയമം മാറുകതന്നെ വേണം; ഐസിസിക്കെതിരെ കൂടുതൽ താരങ്ങൾ

ബെൻ സ്റ്റോക്സിൻ്റെ ബാറ്റിലിടിച്ച് ബൗണ്ടറി കടന്ന പന്തിന് ഓവർ ത്രോ നൽകിയതും കൂടുതൽ വിമർശനങ്ങൾക്ക് കാരണമായി.

ഈ നിയമം മാറുകതന്നെ വേണം; ഐസിസിക്കെതിരെ കൂടുതൽ താരങ്ങൾ

ലോകകപ്പ് ക്രിക്കറ്റ് ഫൈനലിലെ മത്സര നിമയങ്ങളെ വിമർശിച്ച് മുൻ താരങ്ങൾ രം​ഗത്ത്. ലോകകപ്പ് ഫൈനലിൽ നിചശ്ചിത ഓവറിലും സൂപ്പർ ഓവറിലും ഇം​ഗ്ലണ്ടും ന്യൂസിലാൻഡും തുല്യതപാലിച്ചപ്പോൾ കൂടതൽ ബൗണ്ടറി നേടിയ ഇം​ഗ്ലണ്ടിനെയാണ് വിജയിയായി പ്രഖ്യാപിച്ചത്. ഇതിനു പിന്നാലെ ബെൻ സ്റ്റോക്സിൻ്റെ ബാറ്റിലിടിച്ച് ബൗണ്ടറി കടന്ന പന്തിന് ഓവർ ത്രോ നൽകിയതും കൂടുതൽ വിമർശനങ്ങൾക്ക് കാരണമായി.

അത്യന്തം നാടകീയമായ മത്സരമാണ് ഇന്നലെ ലോർഡ്സിൽ അരങ്ങേറിയത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് നിശ്ചിത 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 241 റൺസെടുത്തപ്പോൾ ഇംഗ്ലണ്ട് 50 ഓവറിൽ അതേ സ്കോറിന് ഓൾഔട്ടായി. ഇതേതുടർന്ന് മത്സരം സൂപ്പർ ഓവറിലേക്ക് നീങ്ങി. സൂപ്പർ ഓവറിൽ ഇരു ടീമുകൾക്കും 15 റൺസ് വീതമേ സ്കോർ ചെയ്യാനായുള്ളൂ. മത്സരം ടൈ ആയതോടെയാണ് കൂടുതൽ ബൗണ്ടറികളടിച്ച ഇംഗ്ലണ്ട് ലോക ജേതാക്കളായത്.

അതേ സമയം, കൂടുതൽ ബൗണ്ടറിയടിച്ച ടീമിനെ എങ്ങനെയാണ് വിജയിയായി പ്രഖ്യാപിക്കാൻ സാധിക്കുക എന്നതാണ് ആരാധകരുടെ ചോദ്യം. മുൻ ഇന്ത്യൻ താരങ്ങളായ ഗൗതം ഗംഭീർ, യുവരാജ് സിംഗ്, മുഹമ്മദ് കൈഫ് എന്നിവർക്കൊപ്പം ഇന്ത്യൻ വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മയും ഈ നിയമത്തിനെതിരെ രംഗത്തു വന്നു.

ബെൻ സ്റ്റോക്സിൻ്റെ ബാറ്റിൽ തട്ടിയ പന്ത് ബൗണ്ടറി കടന്നതിന് നാല് റൺസ് ഓവർ ത്രോ നൽകിയതിനെതിരെയാണ് ആരാധകർ രംഗത്തു വന്നത്. ഫീൽഡർമാരുടെ പിഴവു കൊണ്ട് സംഭവിച്ചതാണെങ്കിൽ അതിനു റൺസ് നൽകാമെന്നും എന്നാൽ ബാറ്റ്സ്മാൻ്റെ ബാറ്റിൽ തട്ടി ബൗണ്ടറി പോയതിനു റൺസ് നൽകുന്നത് നീതികേടാണെന്നാണ് അഭിപ്രായങ്ങൾ ഉയരുന്നത്.


Read More >>