'ഇക്കാര്യം അന്നേ പറഞ്ഞതല്ലേ'; സച്ചിനെ കളിയാക്കി ഐ.സി.സി

ഓസീസിനെതിരായ ആഷസ് ടെസ്റ്റില്‍ സ്റ്റോക്ക്‌സിന്റെ മിന്നുന്ന പ്രകടനമാണ് ഇംഗ്ലണ്ടിന് സ്വപ്‌ന വിജയം സമ്മാനിച്ചത്. ഇതോടെ തളരാത്ത പോരാളി എന്ന പേര് സ്റ്റോക്ക്‌സിന് ക്രിക്കറ്റ് ലോകം നല്‍കി. ഇതിന് പിന്നാലെയാണ് ഐ.സി.സി പഴയ ട്വീറ്റുമായി വീണ്ടും പ്രത്യക്ഷപ്പെട്ടത്.

ഇക്കാര്യം അന്നേ പറഞ്ഞതല്ലേ; സച്ചിനെ കളിയാക്കി ഐ.സി.സി

മുംബൈ: ലോകമെമ്പാടും നിരവധി ആരാധകരുള്ള താരമാണ് ക്രിക്കറ്റ് ദെെവം സച്ചിൻ ടെൻണ്ടുൽക്കർ. സച്ചിനെ കളിയാക്കിയുള്ള ഐ.സി.സിയുടെ പുതിയ ട്വീറ്റിനെ തുടർന്ന് സമൂഹമാദ്ധ്യമങ്ങളിൽ രോഷം അണപ്പെട്ടുകയാണ്. സച്ചിനും ബെന്‍ സ്റ്റോക്ക്‌സും ഒരുമിച്ചുള്ള ചിത്രം നല്‍കി 'എക്കാലത്തേയും മികച്ച താരവും സച്ചിന്‍ ടെൻണ്ടുൽക്കറും' എന്ന തലക്കെട്ടോടെ ഐ.സി.സി പുറത്തുവിട്ടത് നേരത്തെ തന്നെ കടുത്ത വിമര്‍ശനങ്ങൾക്ക് ഇടയാക്കിയിരുന്നു.

ലണ്ടനില്‍ നടന്ന ലോകകപ്പ് ഫൈനലിന് ശേഷം മികച്ച താരത്തിനുള്ള പുരസ്‌കാരം സച്ചിന്‍ സ്റ്റോക്ക്‌സിന് സമ്മാനിക്കുന്നതായിരുന്നു ഈ ചിത്രം. വീണ്ടും ഇതേ ചിത്രവുമായി രംഗത്തെത്തിയിരിക്കുകയാണ് ഐ.സി.സി. 'അന്നേ നിങ്ങളോട് പറഞ്ഞതല്ലേ...'എന്നാണ് ചിത്രത്തിന് നൽകിയ തലക്കെട്ട്. ഓസീസിനെതിരായ ആഷസ് ടെസ്റ്റില്‍ സ്റ്റോക്ക്‌സിന്റെ മിന്നുന്ന പ്രകടനമാണ് ഇംഗ്ലണ്ടിന് സ്വപ്‌ന വിജയം സമ്മാനിച്ചത്. ഇതോടെ തളരാത്ത പോരാളി എന്ന പേര് സ്റ്റോക്ക്‌സിന് ക്രിക്കറ്റ് ലോകം നല്‍കി.

ഇതിന് പിന്നാലെയാണ് ഐ.സി.സി പഴയ ട്വീറ്റുമായി വീണ്ടും പ്രത്യക്ഷപ്പെട്ടത്. ഇതോടെ ഐ.സി.സിക്കെതിരേ ഇന്ത്യന്‍ ആരാധകര്‍ വീണ്ടും രംഗത്തെത്തി. ഇത്തരമൊരു ട്വീറ്റ് ഐ.സി.സിയില്‍ നിന്ന് പ്രതീക്ഷിച്ചില്ലെന്നും സച്ചിനെ ബഹുമാനിക്കാന്‍ പഠിച്ചില്ലെങ്കിലും നിന്ദിക്കരുതെന്നും ഇന്ത്യന്‍ ആരാധകര്‍ പറയുന്നു. നിരവധി ആരാധകരാണ് ഐ.സി.സിയുടെ ട്വീറ്റിന് താഴെ പ്രതിഷേധം രേഖപ്പെടുത്തിയത്.

Next Story
Read More >>