ഏകദിന റാങ്കിങ്ങ്; കോലിയും ബുംറയും ഒന്നാം സ്ഥാനം നിലനിർത്തി

കോലിക്ക് വെല്ലുവിളിയായി വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മ തന്നെയാണ് തൊട്ടുപിന്നാലെയുള്ളത്.

ഏകദിന റാങ്കിങ്ങ്; കോലിയും ബുംറയും ഒന്നാം സ്ഥാനം നിലനിർത്തി

ലോകകപ്പിലെ സ്ഥിരതയായർന്ന പ്രകടനത്തോടെ ഏകദിന റാങ്കിങ്ങിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയും ജസ്പ്രിത് ബുംറയും ഒന്നാം സ്ഥാനം നിലനിർത്തി. ഏകദിന റാങ്കിങ്ങിൽ കോലിക്ക് വെല്ലുവിളിയായി വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മ തന്നെയാണ് തൊട്ടുപിന്നാലെയുള്ളത്.

ലോകകപ്പിലെ എട്ടു മത്സരങ്ങളില്‍ നിന്ന് 63.14 റണ്‍സ് ശരാശരിയില്‍ 442 റണ്‍സ് നേടിയ കോലിക്ക് ഒന്നാം സ്ഥാനത്ത് ഒരു പോയന്റാണ് വര്‍ധിപ്പിക്കാന്‍ സാധിച്ചത്. എന്നാല്‍ എട്ടു മത്സരത്തിൽ നിന്ന് അഞ്ച് സെഞ്ച്വറിയും ഒരു അർദ്ധ സെഞ്ച്വറിയുമായി തിളങ്ങിയ രോഹിത്ത് മികച്ച പ്രകടനത്തിലൂടെ 51 പോയന്റുകളാണ് രോഹിത് സ്വന്തമാക്കിയത്.

കോലിക്ക് ഒന്നാം സ്ഥാനത്ത് 891 പോയന്റുള്ളപ്പോള്‍ 885 പോയന്റാണ് രോഹിത്തിന്. ഐ.സി.സി റാങ്കിങ്ങില്‍ രോഹിത്തിന്റെ ഏറ്റവും മികച്ച നേട്ടമാണിത്. ഇപ്പോഴത്തെ ഫോമില്‍ രോഹിത് കോലിയെ മറികടക്കാനുള്ള സാധ്യതയേറെയാണ്.

827 പോയന്റുമായി പാക് യുവതാരം ബാബര്‍ അസമാണ് മൂന്നാം സ്ഥാനത്ത്. ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസിയാണ് നാലാമത്. റോസ് ടെയ്‌ലര്‍, ഡേവിഡ് വാര്‍ണര്‍, ജോ റൂട്ട്, കെയ്ന്‍ വില്യംസണ്‍ എന്നിങ്ങനെയാണ് പട്ടിക.

ബൗളര്‍മാരുടെ പട്ടികയില്‍ ജസ്പ്രിത് ബുംറ മറ്റ് താരങ്ങളെക്കാൾ ഏറെ മുന്നിലാണ്. 814 പോയന്റുമായി ബുംറ ഒന്നാം സ്ഥാനം നിലനിര്‍ത്തിയപ്പോൾ രണ്ടാം സ്ഥാനത്തുള്ള കിവീസിന്റെ ട്രെന്റ് ബോള്‍ട്ടാണ് 758 പോയന്റാണുള്ളത്.

ലോകകപ്പിലും മികച്ച ഓൾ റൗണ്ട് പ്രകടനം കാഴ്ചവെച്ച ബം​ഗ്ലാദേശിന്റെ ഷാകിബ് അലി ഹസ്സൻ തന്നെയാണ് ഐ.സി.സിയുടെ ഓൾറൗണ്ടർമാരിൽ ഒന്നാമത്. ലോകപ്പിലെ എട്ടു കളികളിൽ നിന്ന് 86.57 ശരാശരയിൽ 606 റൺസും 11 വിക്കറ്റും ഷാക്കിബ് സ്വന്തമാക്കി. 406 പോയന്റാണ് ഷാക്കിബിനുളളത്. രണ്ടാം സ്ഥാനത്തുള്ള ഇം​ഗ്ലണ്ടിന്റെ ബെൻ സ്റ്റോക്കിന് 316 പോയിന്റ് മാത്രമാണുള്ളത്.

ടീം റാങ്കിങ്ങില്‍ ഇംഗ്ലണ്ടാണ് ഒന്നാമത്. ഇന്ത്യ രണ്ടാമതാണ്. ഓസിട്രേലിയ മൂന്നും ന്യൂസിലാൻഡ് നാലും സ്ഥാനത്താണുള്ളത്.

Read More >>