സഹകളിക്കാരനെ തല്ലി; ബംഗ്ലാദേശി പേസ് ബൗളര്‍ക്ക് അഞ്ചു വര്‍ഷം വിലക്ക്

ബംഗ്ലാദേശ് നാഷണല്‍ ക്രിക്കറ്റ് ലീഗിനിടെയാണ് സംഭവം നടന്നത്.സഹതാരം അറാഫത്ത് സണ്ണിക്കു നേരെയാണ് ഷഹാദത്ത് അതിക്രമം കാണിച്ചത്.

സഹകളിക്കാരനെ തല്ലി; ബംഗ്ലാദേശി പേസ് ബൗളര്‍ക്ക്    അഞ്ചു വര്‍ഷം വിലക്ക്

മത്സരത്തിനിടെ സഹകളിക്കാരനെ തല്ലിയതിന് ബംഗ്ലാദേശി പേസ്ബൗളര്‍ ഷഹാദത്ത് ഹുസൈന് അഞ്ച് വര്‍ഷത്തെ വിലക്ക്. മുന്‍പും പെരുമാറ്റത്തിന്റെ പേരില്‍ കുപ്രസിദ്ധനാണ് താരം.വിലക്കിനൊപ്പം മൂന്ന് ലക്ഷം ടാക്കയുടെ പിഴയും ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് താരത്തിനെതിരെ ചുമത്തിയിട്ടുണ്ട്. ബംഗ്ലാദേശ് നാഷണല്‍ ക്രിക്കറ്റ് ലീഗിനിടെയാണ് സംഭവം നടന്നത്.സഹതാരം അറാഫത്ത് സണ്ണിക്കു നേരെയാണ് ഷഹാദത്ത് അതിക്രമം കാണിച്ചത്.

ധാക്ക ഡിവിഷന്‍ താരങ്ങളാണ് ഇരുവരും. മത്സരത്തിനിടെ പന്ത് കൂടുതല്‍ സ്വിങ് ചെയ്യിക്കുന്നതിനായി വസ്ത്രത്തില്‍ ഉരച്ച് തിളക്കം കുറച്ച് തരാന്‍ ഷഹാദത്ത് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിന് അറാഫത്ത് തയ്യാറാകാതിരുന്നതാണ് ഷഹാദത്തിനെതിരെ രോഷ പ്രകടനം നടത്തിയത്. ഷഹാദത്ത് നേരിട്ടതോടെ മറ്റു താരങ്ങളെത്തിയാണ് പിടിച്ചുമാറ്റിയത്.നേരത്തെ വീട്ടു ജോലിക്ക് നിന്നിരുന്ന 11കാരിയെ മര്‍ദിച്ചതിനും ധാക്കയില്‍ വെച്ച് തന്റെ കാറില്‍ ഇടിച്ച ഓട്ടോക്കാരനെ ആക്രമിച്ചതിനും ഷഹാദത്തിനെതിരെ കേസുണ്ട്.

Next Story
Read More >>