ചെറു കാറുകള്‍ വാങ്ങുക ഇനി എളുപ്പമാവില്ല;ആള്‍ട്ടോ, വാഗണ്‍ ആര്‍ തുടങ്ങി അഞ്ചു പ്രമുഖ മോഡലുകള്‍ക്ക് മാരുതി സുസുക്കി വില കൂട്ടി

പ്രധാന മോഡലുകളായ ആൾട്ടോ, വാഗൺ ആർ, എർടിക, ബലേനോ,എസ്-പ്രൈസ്സോ,എക്‌സ് എൽ6 എന്നിവയാണ് വില ഉയർന്ന വാഹനങ്ങൾ.

ചെറു കാറുകള്‍ വാങ്ങുക ഇനി എളുപ്പമാവില്ല;ആള്‍ട്ടോ, വാഗണ്‍ ആര്‍ തുടങ്ങി അഞ്ചു പ്രമുഖ മോഡലുകള്‍ക്ക് മാരുതി സുസുക്കി വില കൂട്ടി

ന്യൂഡൽഹി: പ്രമുഖ വാഹന നിർമ്മാതാക്കളായ മാരുതി സുസുക്കി ആൾട്ടോ, വാഗൺ ആർ ഉൾപ്പടെ അഞ്ചു മോഡലുകളുടെ വില കൂട്ടി. അസംസ്‌കൃത വസ്തുക്കളുടെ ചെലവ് ഉയർന്നതോടെയാണ് നിരക്കു വർദ്ധിപ്പിച്ചത്.

ഏകദേശം 4.7 ശതമാനം വരെ നിരക്കു വർധനയാണ് വിലയിൽ വരുത്തിയത്. പ്രധാന മോഡലുകളായ ആൾട്ടോ, വാഗൺ ആർ, എർടിക, ബലേനോ,എസ്-പ്രൈസ്സോ,എക്‌സ് എൽ6 എന്നിവയാണ് വില ഉയർന്ന വാഹനങ്ങൾ. പുതിയ വില 2020 ജനുവരി 27 മുതൽ നിലവിൽ വന്നതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ടു ചെയ്തു.

ഈ വർഷം ഏപ്രിലോടെ വാഹനങ്ങൾ ബിഎസ്-ആറ് എഞ്ചിനുകളിലേക്ക് മാറേണ്ടതിനാലും ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം, എയർബാഗുകൾ പോലുള്ള പുതിയ നിർബന്ധിത സുരക്ഷാ ചട്ടങ്ങൾ വരുന്നതുകൊണ്ടും ഈ വിഭാഗത്തിലെ ഇൻപുട്ട്, ഉൽപാദന ചെലവ് ഉയർന്നിരുന്നു. കൂടാതെ കഴിഞ്ഞ കുറച്ചു വർഷങ്ങളായി വാഹന വിപണി നേരിട്ട കനത്ത നഷ്ടവും സാമ്പത്തിക ബുദ്ധിമുട്ടുകളും വിലവർദ്ധനക്ക് ഇടയാക്കി.

നടപ്പു സാമ്പത്തിക വർഷം ഡിസംബർ വരെ 11.78 ലക്ഷം യൂണിറ്റുകളാണ് കമ്പനി വിറ്റഴിച്ചത്. മുൻ സാമ്പത്തിക വർഷത്തിലെ (2018-19)ഏപ്രിൽ മുതൽ ഡിസംബർ വരെയുള്ള കാലത്തെ വില്പനയുമായി താരതമ്യം ചെയ്യുമ്പോൾ 16 ശതമാനം കുറവാണ് വിൽപനയിൽ ഇത്തവണ ഉണ്ടായത്.

Next Story
Read More >>