ജിയോ വിപണിയില്‍ ആഞ്ഞടിച്ചു; എയര്‍ടെല്ലിന്റെ ലാഭം 78 ശതമാനം കുറഞ്ഞു

മുംബൈ: അത് വരെയില്ലാത്ത ഓഫറുകളുമായാണ് മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ വിപണിയിലെത്തിയത്. ജിയോയുടെ ഓഫറുകളിലേക്ക് ഉപഭോക്താക്കള്‍ ഒഴുകിയെത്തിയതോടെ...

ജിയോ വിപണിയില്‍ ആഞ്ഞടിച്ചു; എയര്‍ടെല്ലിന്റെ ലാഭം 78 ശതമാനം കുറഞ്ഞു

മുംബൈ: അത് വരെയില്ലാത്ത ഓഫറുകളുമായാണ് മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ വിപണിയിലെത്തിയത്. ജിയോയുടെ ഓഫറുകളിലേക്ക് ഉപഭോക്താക്കള്‍ ഒഴുകിയെത്തിയതോടെ ക്ഷീണം സംഭവിച്ചത് മറ്റ് കമ്പനികള്‍ക്കാണ്. അതില്‍ നിന്ന് മറികടക്കാന്‍ ഇത് വരെയായിട്ടില്ല എന്ന് തെളിയിക്കുന്നതാണ് എയര്‍ടെല്ലിന്റെ നാലാംപാദ ലാഭ ഫലം.

എയര്‍ടെല്ലിന്റെ നാലാം പാദ ഫലം പുറത്ത് വന്നപ്പോള്‍ 82.9 കോടി രൂപയാണ് ലാഭം. കഴിഞ്ഞ വര്‍ഷം ഇതേ സമയത്തെ ലാഭം എന്നത് 373 കോടി രൂപയായിരുന്നു.
2015-2016 സാമ്പത്തിക വര്‍ഷത്തില്‍ 1290 കോടിയാണ് ലാഭമുണ്ടായിരുന്നത്. 78 ശതമാനം കുറവാണ് ഇപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

Story by
Read More >>