വേണമെങ്കില്‍ വീട്ടുമുറ്റവും പച്ചക്കറിത്തോട്ടമാക്കാം

കാബേജ്, വെണ്ട, വഴുതിന, പയർ തുടങ്ങി 38 ഇനം പച്ചക്കറികളാണ് ഇവര്‍ കൃഷി ചെയ്യുന്നത്. മഞ്ഞളാംപുറം യു.പി സ്‌കൂളിലെ ഏഴ്, നാല് ക്ലാസ്സുകളിൽ പഠിക്കുന്ന ഇരുവർക്കും വീട്ടിലെത്തിയാൽ കളിക്കാൻ സമയം കിട്ടാറില്ല. സ്‌കൂൾ വിട്ടുവന്നാൽ പച്ചക്കറി നടുന്നതിലും നട്ടവയ്ക്ക് വെളളമൊഴിക്കുന്നതിലുമാണ് ഇവരുടെ ആനന്ദം മുഴുവന്‍. സവോള, വെളുത്തുള്ളി, കാരറ്റ്, ഉരുളക്കിഴങ്ങ് എന്നിവ പരീക്ഷണാടിസ്ഥാനത്തിലും കൃഷി ചെയ്യുന്നു.

വേണമെങ്കില്‍ വീട്ടുമുറ്റവും പച്ചക്കറിത്തോട്ടമാക്കാംഅൽക്കയും അൻസിയും പച്ചക്കറിത്തോട്ടത്തില്

കണ്ണൂർ: വേണ്ടത്ര സ്ഥലമില്ലെന്ന് പറഞ്ഞ് കൃഷിയോട് മുഖംതിരിച്ചുനടക്കുന്നവര്‍ക്ക് കണ്ണൂരില്‍നിന്നു പഠിക്കാന്‍ ഒരു വിജയഗാഥയുണ്ട്. രണ്ടു മിടുക്കിപ്പെണ്‍കുട്ടികളുടെ അത്യുത്സാഹത്തിന്റെ കഥ. വാടകവീടിന്റെ മുറ്റത്ത് പച്ചക്കറി കൃഷിയിലൂടെ നൂറുമേനി കൊയ്യുന്നതിന്റെ ആവേശത്തിലാണ് കേളകത്തെ ഷിജു-ഷീബ ദമ്പതികളുടെ മക്കളായ അൽക്കയും അൻസിയും.

കാബേജ്, വെണ്ട, വഴുതിന, പയർ തുടങ്ങി 38 ഇനം പച്ചക്കറികളാണ് ഇവര്‍ കൃഷി ചെയ്യുന്നത്. മഞ്ഞളാംപുറം യു.പി സ്‌കൂളിലെ ഏഴ്, നാല് ക്ലാസ്സുകളിൽ പഠിക്കുന്ന ഇരുവർക്കും വീട്ടിലെത്തിയാൽ കളിക്കാൻ സമയം കിട്ടാറില്ല. സ്‌കൂൾ വിട്ടുവന്നാൽ പച്ചക്കറി നടുന്നതിലും നട്ടവയ്ക്ക് വെളളമൊഴിക്കുന്നതിലുമാണ് ഇവരുടെ ആനന്ദം മുഴുവന്‍. സവോള, വെളുത്തുള്ളി, കാരറ്റ്, ഉരുളക്കിഴങ്ങ് എന്നിവ പരീക്ഷണാടിസ്ഥാനത്തിലും കൃഷി ചെയ്യുന്നു.

വാടകവീടിനു മുന്നിൽ കൃഷി എന്ന ആശയത്തിനു പിന്നില്‍ അദ്ധ്യാപകരും രക്ഷിതാക്കളുമാണെന്ന് അൻസിയും അൽക്കയും പറയുന്നു. സര്‍വ്വപിന്തുണയുമായി അച്ഛന്‍ പാറത്തോട് സ്വദേശി കുഴിയാത്ത് ഷിജുവും അമ്മ ഷീബയും കൂടെയുണ്ട്. പൂർണ്ണമായും ജൈവരീതിയിലാണ് ഇവരുടെ കൃഷി.

രണ്ട് പശുക്കളും ഒരു കിടാവും ഈ കുടുംബത്തിനുണ്ട്. ഒമ്പതു വർഷമായി വാടകവീട്ടിൽ താമസിക്കുന്ന കുടുംബത്തിന് പഞ്ചായത്ത് സ്വന്തമായി ഫ്ലാറ്റ് നൽകാമെന്ന് അറിയിച്ചിരുന്നു. എന്നാൽ ഷിജു സ്‌നേഹപൂർവ്വം നിരസിക്കുകയായിരുന്നു. കുട്ടികൾക്ക് പച്ചക്കറി നടാനും മറ്റും വലിയ ഉത്സാഹമാണ്. ഫ്ലാറ്റിലേക്ക് മാറിയാല്‍ അതു നടക്കില്ല. തങ്ങളുടെ ഉപജീവനമാർഗങ്ങളിൽ ഒന്നാണ് പശുക്കൾ. അവയേയും ഉപേക്ഷിക്കേണ്ടിവരുമെന്നതിനാലാണ് ഫ്ലാറ്റ് വേണ്ടെന്നു വച്ചതെന്നും ഷിജു പറഞ്ഞു. ഒരു അപകടത്തിൽ തോളെല്ല് തകർന്നതിനാൽ ഇപ്പോൾ ടബ്ബർ ടാപ്പിങ് നടത്തുകയാണ് ഷിജു.

മരപ്പലകയുപയോഗിച്ച് തട്ടുകളാക്കി തിരിച്ച് പ്ലാസ്റ്റിക് ഗ്രോ ബാഗുകളിലാണ് അൽക്കയുടെയും അൻസിയുടെയും കൃഷി.

അത്ര സുഖകരമല്ലാ‌ത്ത ഒരു അനുഭവമാണ് ഗ്രോ ബാഗ് കൃഷി തിരഞ്ഞെടുത്തതിനു പിന്നില്‍. മുമ്പ് താമസിച്ചിരുന്ന വാടകവീട്ടിന്റെ മുറ്റവും പരിസരവും പച്ചക്കറി കൃഷികൊണ്ട് നിറഞ്ഞിരുന്നു. വിളവെടുക്കാൻ പാകമായപ്പോൾ വീടൊഴിയണമെന്ന് ഉടമ അറിയിച്ചു. അങ്ങനെ പച്ചക്കറികൾ അവിടെ ഉപേക്ഷിച്ചു മടങ്ങേണ്ടി വന്നു എന്ന് ഇരുവരും സങ്കടത്തോടെ ഓര്‍ക്കുന്നു. ഈ വീടും ഒഴിയാൻ പറഞ്ഞാൽ പച്ചക്കറിയുമായി പോകാമല്ലോ എന്നതിനാലാണ് ഗ്രോബാഗിൽ കൃഷി ചെയ്യുന്നത്. പശുക്കൾ ഉള്ളതിനാൽ ജൈവവളത്തിന് മറ്റെവിടെയും പോകേണ്ടെന്നും കുട്ടികൾ പറയുന്നു. കഴിഞ്ഞവർഷം സ്‌കൂളിൽ പച്ചക്കറി കൊടുത്തിരുന്നു. ഇത്തവണയും കൊടുക്കും. അയൽവീട്ടുകാർക്കും പച്ചക്കറി കൊടുക്കാറുണ്ടെന്ന് കുഞ്ഞുസഹോദരിമാർ പറയുന്നു.

Read More >>