ഇന്ത്യ പ്രതിരോധത്തിൽ; കശ്മീര്‍ വിഷയത്തില്‍ വീണ്ടും യുഎന്‍ രക്ഷാസമിതി യോഗം

സുരക്ഷാ കൗൺസിലിലെ സ്ഥിരം അംഗങ്ങൾക്ക് മാത്രമുള്ളതിനാൽ ഇന്ത്യയും പാകിസ്താനും യോഗത്തിൽ പങ്കെടുക്കില്ല.

ഇന്ത്യ പ്രതിരോധത്തിൽ; കശ്മീര്‍ വിഷയത്തില്‍ വീണ്ടും യുഎന്‍ രക്ഷാസമിതി യോഗം

കാശ്മീർ വിഷയത്തിൽ അന്താരാഷ്ട്ര തലത്തിൽ ഇന്ത്യ വീണ്ടും പ്രതിരോധത്തിൽ. വിഷയത്തില്‍ യുഎന്‍ രക്ഷാസമിതി ഇന്ന് രാത്രി ക്ലോസ്ഡ് ഡോര്‍ യോഗം ചേരും. പാകിസ്താന്റെ സഖ്യ കക്ഷിയായ ചൈനയുടെ ആവശ്യപ്രകാരം ന്യൂയോര്‍ക്കിലാണ് യോഗംചേരുന്നത്. അഞ്ച് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് പ്രസ്തുത വിഷയത്തിൽ യുഎന്‍ രക്ഷാ സമിതി ക്ലോസഡ് ഡോര്‍ യോഗം ചേരുന്നത്.

കഴിഞ്ഞ ആ​ഗസ്റ്റിലാണ് നേരത്തെ യോ​ഗം ചേർന്നിരുന്നത്. എന്നാൽ പാക് നിലപാടിന് തിരിച്ചടിയാണ് ഈ യോ​ഗത്തിൽ ലഭിച്ചത്. കശ്മീര്‍ ഇന്ത്യയുടേയും പാകിസ്താന്റെയും ഉഭയകക്ഷി വിഷയമാണെന്നായിരുന്നു യോഗത്തില്‍ ഭൂരിപക്ഷം രാജ്യങ്ങളും എടുത്ത തീരുമാനം. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞ് രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളാക്കി വിഭജിച്ചതിന് പിന്നാലെയായിരുന്നു ഇത്.

യുഎസ്, ഫ്രാന്‍സ്, റഷ്യ, യുകെ, എന്നിവരാണ് ചൈനയെ കൂടാതെ യുഎന്‍ രക്ഷാ സമിതിയിലുള്ള സ്ഥിരാംഗങ്ങള്‍. വിഷയവുമായി ബന്ധപ്പെട്ട് ഡിസംബറിൽ യോ​ഗം ചേരാൻ തീരുമാനിച്ചിരുന്നെങ്കിലും നടന്നിരുന്നില്ല. വിഷയം ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നായിരുന്നു യുഎസ് നിലപാട്. സുരക്ഷാ കൗൺസിലിലെ സ്ഥിരം അംഗങ്ങൾക്ക് മാത്രമുള്ളതിനാൽ ഇന്ത്യയും പാകിസ്താനും യോഗത്തിൽ പങ്കെടുക്കില്ല.

Next Story
Read More >>