ദിവസം 16 സൂര്യോദയങ്ങള്‍ കാണണോ? യാത്രയ്‌ക്കൊരുങ്ങിക്കോളൂ

രണ്ട് ജീവനക്കാരുൾപ്പെടെ ആറുപേരെ ഒരേ സമയം താമസിപ്പിക്കാനുള്ള സൗകര്യം ഈ ഹോട്ടലിലുണ്ടാകും.

ദിവസം 16 സൂര്യോദയങ്ങള്‍ കാണണോ? യാത്രയ്‌ക്കൊരുങ്ങിക്കോളൂ

വാഷിങ്ടൺ: ഒരു ദിവസം 16 സൂര്യോദയങ്ങൾ കാണണോ? എങ്കിൽ അവസരമുണ്ട്. യു.എസ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്‌പെയ്‌സ് ടെക്‌നോളജി സ്റ്റാർട്ടപ് ഓറിയോൺ സ്പാൻ ആണ് അത്യപൂർവ അവസരം ഒരുക്കുന്നത്. ഓറോറ സ്‌റ്റേഷൻ എന്നാണ് ഹോട്ടലിന്റെ പേര്. രണ്ടുവർഷത്തിനകം ഹോട്ടല്‍ നിർമ്മാണം പൂർത്തിയാകും. വ്യാഴാഴ്ച നിർമ്മാണം ആരംഭിച്ച ഹോട്ടലിന് 5 ദശലക്ഷം ഡോളര്‍ ചെലവു വരും. രണ്ട് ജീവനക്കാരുൾപ്പെടെ ആറുപേരെ ഒരേ സമയം താമസിപ്പിക്കാനുള്ള സൗകര്യം ഈ ഹോട്ടലിലുണ്ടാകും. 12 അടി വീതിയും 35 അടി നീളവുമുള്ള ഹോട്ടലാണ് നിർമ്മിക്കുന്നത്. ഉറങ്ങാനുള്ള സൗകര്യം, ഭക്ഷണം തുടങ്ങിയവ ഹോട്ടലിൽ ഉണ്ടാകും.

ബഹിരാകാശം എല്ലാവർക്കും കാണാൻ അവസരമൊരുക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഓറിയോൺ സ്പാൻ സി.ഇ.ഒയും സ്ഥാപകനുമായ ഫ്രാൻങ്ക് ബങ്കർ പറഞ്ഞു. 'നിർമ്മാണം പൂർത്തിയായാൽ ഉടൻ സഞ്ചാരികളെ കൊണ്ടുപോകും. വളരെ വേഗത്തിലും ചുരുങ്ങിയ തുകയിലും ജനങ്ങൾക്ക് ബഹിരാകാശ യാത്രയും താമസവും ഒരുക്കുകയാണ് ലക്ഷ്യം വയ്ക്കുന്നത്'-അദ്ദേഹം പറഞ്ഞു. 12 ദിവസം സഞ്ചാരികൾക്ക് ഈ ഹോട്ടലിൽ താമസിക്കാം. ഓരോ 90 മിനുറ്റിലും ഹോട്ടൽ ഭൂമിയെ വലംവയ്ക്കും. അതുകൊണ്ട് തന്നെ സഞ്ചാരികൾക്ക് 24 മണിക്കൂറിനുള്ളിൽ 16 സൂര്യോദയങ്ങൾ കാണാം.

Read More >>