ഭക്ഷണത്തിൽ മുടി; ഭാര്യയെ ബലം പ്രയോ​ഗിച്ച് മൊട്ടയടിച്ച ഭർത്താവ് പിടിയിൽ

രാജ്യത്ത് സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർധിച്ചു വരുന്നുവെന്ന് മനുഷ്യാവകാശ സംഘടനകളും വനിതാ സംഘടനകളും പരാതിപ്പെടുന്നുണ്ട്.

ഭക്ഷണത്തിൽ മുടി; ഭാര്യയെ ബലം പ്രയോ​ഗിച്ച് മൊട്ടയടിച്ച ഭർത്താവ് പിടിയിൽ

പ്രഭാത ഭക്ഷണത്തില്‍ മുടി കണ്ടതിനെ തുര്‍ന്ന് ഭര്‍ത്താവ് ബലം പ്രയോഗിച്ച് ഭാര്യയുടെ തല മൊട്ടയടിച്ചു. ബം​ഗ്ലാദേശിലെ വടക്കുപടിഞ്ഞാറൻ ജില്ലയായ ജോയ്പൂർഹട്ടിലെ ഒരു ഗ്രാമത്തിലാണ് സംഭവം. പ്രതിയായ ബാബു മണ്ഡൽ(35) എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

പ്രഭാത ഭക്ഷണമായി നൽകിയ ചോറിലും പാലിലും ഒരു മുടി കണ്ടു. ഇതിൽ കുപിതനായ ബാബു മണ്ഡൽ 23കാരിയായ ഭാര്യയെ കുറ്റപ്പെടുത്തുകയും പിന്നീട് ബ്ലേഡ് കൊണ്ട് ബലം പ്രയോഗിച്ച് ഭാര്യയുടെ തല മൊട്ടയടിക്കുകയും ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ബാബുവിന്റെ പേരിൽ മനഃപൂർവ്വമായ ദേഹോപദ്രവമേൽപ്പിക്കൽ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്. ഗ്രാമവാസികൾ വിവരമറിയിച്ചതിനെ തുടർന്നാണ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തിയത്. ഇതേ തുടർന്നായിരുന്നു അറസ്റ്റ്. പ്രതിക്ക് 14 വർഷം വരെ തടവ് ശിക്ഷ ലഭിച്ചേക്കാമെന്നും പൊലീസ് കൂട്ടിച്ചേർത്തു.

രാജ്യത്ത് സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർധിച്ചു വരുന്നുവെന്ന് മനുഷ്യാവകാശ സംഘടനകളും വനിതാ സംഘടനകളും പരാതിപ്പെടുന്നുണ്ട്. കഴിഞ്ഞ ഏപ്രിലില്‍ പ്രധാനാധ്യാപകനെതിരെ ലൈംഗിക പീഡന പരാതി നല്‍കിയതിന് കൗമാരക്കാരിയായ പെണ്‍കുട്ടിയെ സ്‌കൂളില്‍ ജീവനോടെ ചുട്ടുകൊന്നതിനെ തുടര്‍ന്ന് ബംഗ്ലാദേശില്‍ വിലയ പ്രതിഷേധം ഉയര്‍ന്നിരുന്നു.

Next Story
Read More >>