ഒരു ഒന്നൊന്നര മെയ്ക്കപ്പ്

ലുക ലുകെ എന്ന യുവാവാണ് വ്യത്യസ്ത മെയ്ക്കപ്പുമായി ലോകശ്രദ്ധ പിടിച്ചുപറ്റിയത്.

ഒരു ഒന്നൊന്നര മെയ്ക്കപ്പ്

റോം: സൗന്ദര്യം വർദ്ധിപ്പിക്കാൻ മെയ്ക്കപ്പുകളുടെ സഹായം തേടുന്നവരാണ് ഭൂരിഭാഗം പേരും. പലരും മെയ്ക്കപ്പിൽ പുതിയ പരീക്ഷണങ്ങൾ നടത്താറുമുണ്ട്. എന്നാൽ, ഇറ്റലിയിലെ ഒരു മെയ്ക്കപ് മാൻ ചെയ്യുന്ന വിദ്യകൾ കണ്ടാൽ ആരും ഒന്നു മൂക്കത്ത് വിരൽവച്ചുപോകും. ലുക ലുകെ എന്ന യുവാവാണ് വ്യത്യസ്ത മെയ്ക്കപ്പുമായി ലോകശ്രദ്ധ പിടിച്ചുപറ്റിയത്. ഇദ്ദേഹം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രങ്ങൾ കണ്ടാൽ പെയിന്റിങ്ങോ, ഡിജിറ്റൽ ആർട്ടോ ആണെന്നേ തോന്നുകയുള്ളൂ. അത്ര വിചിത്രമാണ് ഇദ്ദേഹത്തിന്റെ മെയ്ക്കപ്പ്.


ഇദ്ദേഹം ചിലപ്പോൾ മെയ്ക്കപ്പിലൂടെ നിങ്ങളുടെ തലയിൽ ചന്ദ്രനെ സൃഷ്ടിക്കും. ചിലപ്പോൾ തല പിളർന്ന് ഭൂമിയ പൊങ്ങിവരുന്നതുപോലൊരു സൂത്രം കാണിക്കും. 2.4 ലക്ഷം ഫോളോവേഴ്‌സാണ് ലുകയ്ക്ക് ഇൻസ്റ്റഗ്രാമിലുള്ളത്. 2014ലാണ് ഇത്തരമൊരു വ്യത്യസ്ത മെയ്ക്കപ്പ് ആശയം ലുക തുടങ്ങുന്നത്. അദ്ദേഹത്തിന്റെ തല ഒരു കാൻവാസായി കരുതി അത്ഭുതങ്ങൾ സൃഷ്ടിച്ചു. ക്രമേണ മുഖത്തേക്കും മെയ്ക്കപ്പിലൂടെ വിവധ രൂപങ്ങൾ സൃഷ്ടിക്കാൻ തുടങ്ങിയതോടെ നിരവധി ആരാധകരുണ്ടായി. തന്റെ അവിശ്വസനീയമായ കലാരൂപങ്ങളും കഴിവുകളും ഉപയോഗിച്ച് അദ്ദേഹം തന്റെ മുഖം പൂർണ്ണമായും രൂപാന്തരപ്പെടുത്തി. തന്റെ കലാവിരുത് ലോകം ഏറ്റെടുത്തതിന്റെ സന്തോഷത്തിലാണ് ലുക. കാഴ്ചക്കാരെ ആശയക്കുഴപ്പത്തിലാക്കുന്ന ഇത്തരം ചിത്രങ്ങൾ സൃഷ്ടിക്കുന്നത് താൻ ആസ്വദിക്കുന്നുണ്ടെന്നും തനിക്ക് അഭിമാനം തോന്നുന്നുണ്ടെന്നും ലുക പറഞ്ഞു.

Read More >>