കൂടുതൽ റോഹിങ്ക്യകൾക്ക് അഭയം നൽകാനാകില്ല: ബംഗ്ലാദേശ്

ധാക്ക: ഇനിയും കൂടുതൽ റോഹിങ്ക്യകൾക്ക് അഭയം നൽകാനാകില്ലെന്ന് ബംഗ്ലാദേശ് യു.എന്നിനെ അറിയിച്ചു. 'ഇക്കാര്യം പറയുന്നതിൽ വിഷമം ഉണ്ട്. എന്നാൽ, ഇനിയും റോഹിങ്ക്...

കൂടുതൽ റോഹിങ്ക്യകൾക്ക് അഭയം നൽകാനാകില്ല: ബംഗ്ലാദേശ്

ധാക്ക: ഇനിയും കൂടുതൽ റോഹിങ്ക്യകൾക്ക് അഭയം നൽകാനാകില്ലെന്ന് ബംഗ്ലാദേശ് യു.എന്നിനെ അറിയിച്ചു. 'ഇക്കാര്യം പറയുന്നതിൽ വിഷമം ഉണ്ട്. എന്നാൽ, ഇനിയും റോഹിങ്ക്യൻ അഭയാർത്ഥികളെ ഉൾക്കൊള്ളിക്കാൻ പറ്റിയ സ്ഥിതിയിലല്ല രാജ്യം'-ബംഗ്ലാദേശ് വിദേശകാര്യ സെക്രട്ടറി ഷഹീദുൽ ഹഖ് യു.എന്നിനോട് പറഞ്ഞു.

റോഹിങ്ക്യകളുടെ തിരിച്ചുവരവിനോട് തടസ്സവാദങ്ങളും പൊള്ളയായ വാഗ്ദാനങ്ങളും നടത്തുയാണ് മ്യാൻമർ സർക്കാർ. അനുകൂല സാഹചര്യമില്ലാത്തതുകൊണ്ട് തന്നെ ബംഗ്ലാദേശ് ക്യാമ്പുകളിൽ കഴിയുന്ന ഒരാളും റാഖൈനിലേക്ക് മടങ്ങിപ്പോകാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജനുവരി മുതൽ റോഹിങ്ക്യകളെ തിരികെ പ്രവേശിപ്പിക്കാൻ രാജ്യം സന്നദ്ധമാണെന്ന് നേരത്തെ മ്യാൻമർ പറഞ്ഞിരുന്നു. എന്നാൽ തിരിച്ചു ചെന്നാൽ മ്യാൻമർ പൗരൻമാരായി അംഗീകരിക്കുമെന്നും തങ്ങളുടെ സുരക്ഷ ഉറപ്പാക്കുമെന്നും സർക്കാർ ഉറപ്പുനൽകിയാലേ മടങ്ങുകയുള്ളൂവെന്ന നിലപാടിലാണ് റോഹിങ്ക്യകൾ.

Next Story
Read More >>