കളിക്കിടെ ഫുട്‌ബോള്‍ താരത്തിന്റെ ഹിജാബ് അഴിഞ്ഞുവീണു, സഹായത്തിനെത്തി എതിര്‍താരങ്ങള്‍- കൈയടിച്ച് ലോകം- വൈറല്‍ വീഡിയോ

സംഭവത്തിന്റെ വീഡിയോ സാമൂഹിക മാദ്ധ്യമങ്ങളില്‍ വൈറലാണ്

കളിക്കിടെ ഫുട്‌ബോള്‍ താരത്തിന്റെ ഹിജാബ് അഴിഞ്ഞുവീണു, സഹായത്തിനെത്തി എതിര്‍താരങ്ങള്‍- കൈയടിച്ച് ലോകം- വൈറല്‍ വീഡിയോ

ത്രസിപ്പിക്കുന്ന പോരാട്ടങ്ങളുടെ വേദിയാണ് ഫുട്‌ബോള്‍ മൈതാനങ്ങള്‍. ആ വൈരത്തിനിടയിലും സ്‌നേഹത്തിന്റെയും ഊഷ്മളതയുടെയും പുതിയ അദ്ധ്യായങ്ങള്‍ക്കും സാക്ഷിയായിട്ടുണ്ട് മൈതാനങ്ങള്‍. അത്തരമൊരു കാഴ്ചയാണ് കഴിഞ്ഞ ദിവസം ജോര്‍ദാനിലുണ്ടായത്.

വനിതാ ഫുട്‌ബോള്‍ മത്സരത്തിനിടെ ഹിജാബ് ധരിച്ച് കളിച്ചിരുന്ന താരത്തിന്റെ ശിരോവസ്ത്രം അഴിഞ്ഞു വീണ വേളയില്‍ അവര്‍ക്ക് പിന്തുണയുമായി എത്തിയ എതിര്‍താരങ്ങളാണ് മൈതാനത്ത് കൈയടി നേടിയത്.

ഡബ്യൂ.എ.എഫ് വനിതാക്ലബ് ചാമ്പ്യന്‍ഷിപ്പില്‍ ഷബാബ് അല്‍ ഓര്‍ദന്‍ ക്ലബ് അറബ് ഓര്‍ത്തഡോക്‌സ് ക്ലബും തമ്മിലുള്ള മത്സരത്തിനിടെയാണ് സംഭവം. സ്വകാര്യ ഭാഗങ്ങള്‍ കാണാതിരിക്കാന്‍ എതിര്‍ കളിക്കാര്‍ ഹിജാബ് അഴിഞ്ഞു വീണ കളിക്കാരിക്കു മുമ്പില്‍ വലയം തീര്‍ക്കുകയായിരുന്നു.

ജോര്‍ദാന്‍,ഫലസ്തീന്‍,ബഹ്‌റൈന്‍,ലബനന്‍,യു.എജി, ജോര്‍ദാന്‍ ക്ലബുകളാണ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത്.

സംഭവത്തിന്റെ വീഡിയോ സാമൂഹിക മാദ്ധ്യമങ്ങളില്‍ വൈറലാണ്

Read More >>