ധോണിയോ കോലിയോ ?; അഫ്രീദി പറയുന്നു

കളിക്കാരനെന്ന നിലയില്‍ കോലിയാണ് എന്റെ ഫേവറൈറ്റ്. നിലവില്‍ ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്സ്മാനാണ് കോലി.

ധോണിയോ കോലിയോ ?; അഫ്രീദി പറയുന്നു

ലാഹോര്‍: ക്യാപ്റ്റന്‍സിയുടെ കാര്യത്തില്‍ ധോണിയില്‍ നിന്ന് വിരാട് കോലിക്ക് ഇനിയും ഏറെ പഠിക്കാനുണ്ടെന്ന് മുന്‍ പാക് താരം ഷാഹിദ് അഫ്രീദി. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ ക്യാപ്റ്റന്‍ സി മുന്‍ നായകന്‍ ധോണിയുടെ അത്ര മികച്ചതല്ലെന്നും അഫ്രിദി അഭിപ്രായപ്പെട്ടു.

കളിക്കാരനെന്ന നിലയില്‍ കോലിയാണ് എന്റെ ഫേവറൈറ്റ്. നിലവില്‍ ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്സ്മാനാണ് കോലി. എന്നാല്‍ ക്യാപ്റ്റനെന്ന നിലയില്‍ ധോണി തന്നെയാണ് കേമൻ. ഓസ്ട്രേലിയയില്‍ പരമ്പര ജയിക്കണമെങ്കില്‍ ഇന്ത്യന്‍ ബാറ്റിംഗ് നിര അവസരത്തിനൊത്ത് ഉയരണമെന്നും അഫ്രീദി പറഞ്ഞു.


ഓസ്ട്രേലിയന്‍ പിച്ചുകള്‍ ഇപ്പോള്‍ പഴയതുപോലെയല്ലെന്നും. ബൗണ്‍സുണ്ടെങ്കിലും ബാറ്റിംഗ് കുറേക്കൂടി എളുപ്പമാണ്. അതുകൊണ്ടുതന്നെ ഇന്ത്യന്‍ ബാറ്റിംഗ് നിര മികച്ച പ്രകടനം നടത്തിയാല്‍ മാത്രമേ പരമ്പര നേട്ടം സ്വപ്നം കാണാനാവുവെന്നും അഫ്രീദി പറഞ്ഞു.

Read More >>