15-ാം വയസില്‍ ചരിത്രം തിരുത്തി ഷഫാലി; അടിച്ചെടുത്തത് 30 കൊല്ലം സച്ചിന്‍ കയ്യടക്കിവച്ച റെക്കോര്‍ഡ്

1989 ലായിരുന്നു സച്ചിന്റെ അര്‍ധ സെഞ്ചുറി. അന്ന് അദ്ദേഹത്തിന് പ്രായം 16 വയസും 214 ദിവസവുമായിരുന്നു.

15-ാം വയസില്‍ ചരിത്രം തിരുത്തി ഷഫാലി; അടിച്ചെടുത്തത് 30 കൊല്ലം സച്ചിന്‍ കയ്യടക്കിവച്ച റെക്കോര്‍ഡ്

സെന്റ് ലൂയിസ്: റെക്കോർഡുകൾ പലതും തിരുത്തപ്പെടാനുള്ളതാണ്. കഴിഞ്ഞ ദിവസം ഇതിഹാസതാരം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ 30 കൊല്ലം പഴക്കമുള്ള റെക്കോർഡാണ് ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം ഷഫാലി വര്‍മ തിരുത്തിയത്. വെസ്റ്റിൻഡീസിനെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിലാണ് ഷഫാലിയുടെ ചരിത്ര നേട്ടം.

മത്സരത്തിൽ 49 പന്തിൽ 73 റൺസെടുത്ത ഷഫാലിയുടെ മികവിൽ ഇന്ത്യൻ വനിതാ ടീം വിൻഡീസിനെ 84 റൺസിനു തകർത്തിരുന്നു. ഇതോടെ രാജ്യാന്തര ക്രിക്കറ്റില്‍ അര്‍ധ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ താരം എന്ന റെക്കോര്‍ഡാണ് ഷഫാലി സ്വന്തമാക്കിയത്. അര്‍ധ സെഞ്ചുറി നേടുമ്പോള്‍ ഷഫാലിയുടെ പ്രായം വെറും 15 വർഷവും 285 ദിവസവും.

ആറ് ഫോറും നാല് സിക്സുമടങ്ങുന്നതായിരുന്നു ഷഫാലിയുടെ വെടിക്കെട്ട് ബാറ്റിങ്. ഷഫാലിയുടെ ആദ്യ രാജ്യാന്തര അര്‍ധ സെഞ്ചുറിയാണിത്. അഞ്ചാമത്തെ ടി20 മത്സരത്തിലാണ് താരത്തിന്റെ നേട്ടം.1989 ലായിരുന്നു സച്ചിന്റെ അര്‍ധ സെഞ്ചുറി. അന്ന് അദ്ദേഹത്തിന് പ്രായം 16 വയസും 214 ദിവസവുമായിരുന്നു. ആ റെക്കോര്‍ഡാണ് ഷഫാലി പഴങ്കഥയാക്കിയിരിക്കുന്നത്.

Next Story
Read More >>