സൈന്യത്തിൽ ധോണിക്ക് പുതിയ ഇന്നിങ്‌സ്

കശ്മിർ താഴ് വരകളിൽ പരിശോധന, ഗാർഡ്, പോസ്റ്റ് ഡ്യൂട്ടി എന്നിവയിലും ധോണി പങ്കാളിയാവും.യൂണിറ്റിനമൊപ്പമുള്ള ഒരാഴ്ച ധോണി വിവിധ ജോലികൾ ചെയ്യും. സാധാരണയായി ഓഫീസർമാർക്ക് നൽകുന്നതു പോലെ സ്വന്തമായി (എ കെ 47)തോക്കും മൂന്ന് നിറച്ച തിരയും നൽകും

സൈന്യത്തിൽ ധോണിക്ക് പുതിയ ഇന്നിങ്‌സ്

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിക്ക് സൈന്യത്തിൽ പുതിയ ഇന്നിങ്‌സ്. ലഫ്റ്റനന്റ് കേണൽ പദവിയുള്ള ധോണി ശ്രീനഗറിലെ ടെറിട്ടോറിയൽ ആർമിയുടെ ഭാഗമായി.

വെസ്റ്റ് ഇൻഡീസ് പര്യടനത്തിൽ നിന്നും മാറിനിന്നാണ് ധോണി ഇന്ത്യൻ സൈന്യത്തിനൊപ്പം ചെലവഴിക്കാൻ തിരുമാനിച്ചത്. ഇത് ഇന്ത്യൻ സൈന്യം അംഗീകരിക്കുകയും ചെയ്തു. ടെറിട്ടോറിയൽ ആർമിയുടെ 106 യൂണിറ്റിനൊപ്പം ആഗസ്ത് 15വരെയാണ് ധോണിയുടെ ഡ്യൂട്ടി പിരിയഡ്.

കശ്മിർ താഴ് വരകളിൽ പരിശോധന, ഗാർഡ്, പോസ്റ്റ് ഡ്യൂട്ടി എന്നിവയിലും ധോണി പങ്കാളിയാവും.യൂണിറ്റിനമൊപ്പമുള്ള ഒരാഴ്ച ധോണി വിവിധ ജോലികൾ ചെയ്യും. സാധാരണയായി ഓഫീസർമാർക്ക് നൽകുന്നതു പോലെ സ്വന്തമായി (എ കെ 47)തോക്കും മൂന്ന് നിറച്ച തിരയും നൽകും.

2011ലാണ് ധോണിക്ക് ലഫ്റ്റനന്റ് കേണൽ പദവി നൽകിയത്. ഇന്ത്യൻ സേനയുടെ ആരാധകനായ ധോണിക്ക് 2011 സെപ്റ്റംബറിലാണു ടെറിട്ടോറിയൽ ആർമിയിലെ ലഫ്റ്റനന്റ് കേണൽ പദവി നൽകിയത്. പലതവണയായി ഇന്ത്യൻ സേനയ്ക്കൊപ്പം പരിശീലനം നടത്തിയിട്ടുണ്ട്. കുറച്ചു വർഷങ്ങൾക്കു മുമ്പ് ധോണി ആഗ്രയിലെ പാര റെജിമെന്റ് ക്യാമ്പിൽ പാരാ ജമ്പ് പരിശീലനം നേടിയിരുന്നു. ക്യാമ്പിലെ പരീശീലനത്തിനു ശേഷം പാരാ ജമ്പ് പരിശീലിച്ച ആദ്യ കായികതാരമായി ധോണി. ഏകദേശം 15,000 അടിയുള്ള അഞ്ചു ജമ്പുകളാണ് അദ്ദേഹം ചാടിയത്. 2019ലോകകപ്പിലെ മോശം പ്രകടനത്തെ തുടർന്ന് ധോണി രാജിവെക്കുമെന്ന തരത്തിൽ അഭ്യുഹങ്ങൾ ഉയർന്നിരുന്നു.

Read More >>