ഇന്ത്യക്ക് 237 റണ്‍സ് വിജയലക്ഷ്യം

ഓസീസ് ഇന്നിങ്‌സ് ഏഴ് വിക്കറ്റുകള്‍ 236 നഷ്ടത്തില്‍ അവസാനിച്ചു. ഇന്ത്യക്ക് വേണ്ടി ബുംറ, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി

ഇന്ത്യക്ക് 237 റണ്‍സ് വിജയലക്ഷ്യം

ഓസ്‌ട്രേലിക്കെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് 237 റണ്‍സ് വിജയലക്ഷ്യം. ഓസീസ് ഇന്നിങ്‌സ് ഏഴ് വിക്കറ്റുകള്‍ 236 നഷ്ടത്തില്‍ അവസാനിച്ചു. ഇന്ത്യക്ക് വേണ്ടി ബുംറ, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി.

കളിയുടെ തുടക്കത്തില്‍ തന്നെ ഓസീസ് പതറി. ഒരു റണ്‍സ് മാത്രമുള്ളപ്പോള്‍ ബുമ്രയുടെ പന്തില്‍ ആരോണ്‍ ഫിഞ്ച് മടങ്ങി. രണ്ടാം വിക്കറ്റില്‍ ഉസ്മാന്‍ ഖ്വാജയും മാര്‍കസ് സ്‌റ്റോണിസും ചെറുത്ത് നില്‍പ് നടത്തി. ഖ്വാജ അര്‍ധ സെഞ്ച്വറി നേടി. എന്നാല്‍ വൈകാതെ കേദാര്‍ ജാദവിന്റെ പന്തില്‍ 37 റണ്‍സെടുത്ത സ്‌റ്റോണിസ് പുറത്തായി. 97 റണ്‍സിലെത്തി നില്‍ക്കുമ്പോള്‍ കുല്‍ദീപ് യാദവിന്റെ പന്തില്‍ ഖ്വാജ പുറത്തായി.

ശേഷം പീറ്റര്‍ ഹാന്‍ഡ്‌സകോമ്പ്, ഗ്ലെന്‍ മാക്‌സ്‌വെല്‍ എന്നിവര്‍ സ്‌കോര്‍ അല്‍പമുയര്‍ത്തി. എന്നാല്‍ മാക്‌സ്‌വെല്‍ 51 പന്തില്‍ 40 റണ്‍സെടുത്ത് പുറത്തായി. ഹാന്‍ഡ്‌സ്‌കോമ്പ് 19 റണ്‍സെടുത്ത് കുല്‍ദീപ് യാദവിന് വിക്കറ്റ് സമ്മാനിച്ച്മടങ്ങി. വാലറ്റത്ത് ആഷ്ടന്‍ ടേണര്‍ (21), അലെക്‌സ് കാരെ(36), നഥാന്‍ കോള്‍ട്ടര്‍ (28) എന്നിവര്‍ അല്‍പമെങ്കിലും പൊരുതിയതോടെയാണ് ഓസീസ് 236ല്‍ എത്തിയത്.

Read More >>