ഇന്ത്യക്ക് മികച്ച തുടക്കം; ധവാന് സെഞ്ചുറി

ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 231 റണ്‍സ് എന്ന നിലയിലാണ്.

ഇന്ത്യക്ക് മികച്ച തുടക്കം; ധവാന് സെഞ്ചുറി

ഓസ്‌ട്രേലിക്കെതിരായ നാലാം ഏകദിനത്തില്‍ ഇന്ത്യക്ക് മികച്ച തുടക്കം. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 231 റണ്‍സ് എന്ന നിലയിലാണ്.

ആദ്യ മൂന്ന് മത്സരങ്ങളിലും തകര്‍ന്നടിഞ്ഞ ഇന്ത്യന്‍ ഓപ്പണര്‍മാര്‍ ഫോമിലേക്ക് തിരിച്ചെത്തിയതാണ് ടീമിന് കരുത്തായത്. ഒന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 193 റണ്‍സെടുത്തു. മൊഹാലിയിലെ ഇന്ത്യയുടെ ഏറ്റവും മികച്ച ഓപ്പണിങ് കൂട്ടുകെട്ടാണിത്. 92 പന്തില്‍ 95 റണ്‍സെടുത്ത രോഹിത് ശര്‍മ്മയുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. റിച്ചാര്‍ഡ്‌സിനെ കൂറ്റന്‍ ഷോട്ടിനു ശ്രമിച്ച രോഹിത്ത് സിക്‌സ് ലൈനില്‍ ഹാന്‍സ് കോമ്പിന് ക്യാച്ച് സമ്മാനിച്ചാണ് മടങ്ങിയത്. ഇന്നത്തെ പ്രകടനത്തോടെ ഇന്ത്യയുടെ ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ കൂട്ടുകെട്ടില്‍ സച്ചിന്‍ സേവാഗ് സഖ്യത്തെ മറികടന്ന് ധവനും രോഹിത്തും രണ്ടാമതെത്തി. 8227 റണ്‍സ് നേടിയ സച്ചിന്‍ ഗാംഗുലി ജോഡിയാണ് ഏകദിന ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ കൂട്ടുകെട്ട്. 4387 റണ്‍സ് നേടിയ സച്ചിന്‍ സേവാഗ് ജോഡിയായിരുന്നു നേരത്തെ ഇക്കാര്യത്തില്‍ രണ്ടാം സ്ഥാനത്ത്. മൊഹാലിയില്‍ അര്‍ദ്ധ സെഞ്ചുറിയ പൂര്‍ത്തിയാക്കിയ രോഹിത് ഏകദിനത്തില്‍ ഇന്ത്യയില്‍ 3000 റണ്‍സ് തികയ്ക്കുന്ന ഒമ്പതാം ഇന്ത്യന്‍ താരമെന്ന നേട്ടവും കൈവരിച്ചു.

നിലവില്‍ 104 പന്തില്‍ 115 റണ്‍സുമായി ധാവനും 14 പന്തില്‍ നിന്ന് 10 റണ്‍സുമായി ലോകേഷ് രാഹുലുമാണ് ഗ്രീസില്‍. ഇന്നു ജയിച്ചാന്‍ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം.Read More >>