സാള്‍ട്ട്‌ലേക്കില്‍ പുതുചരിതമെഴുതി ഗോകുലം എഫ്.സി; ബഗാനെ കെട്ടുകെട്ടിച്ച് ഡ്യൂറന്‍ഡ് കപ്പ്

ഒരു കളി പോലും തോല്‍ക്കാതെയാണ് കേരള ടീം കിരീടം സ്വന്തമാക്കിയത്.

സാള്‍ട്ട്‌ലേക്കില്‍ പുതുചരിതമെഴുതി ഗോകുലം എഫ്.സി; ബഗാനെ കെട്ടുകെട്ടിച്ച് ഡ്യൂറന്‍ഡ് കപ്പ്

കൊല്‍ക്കത്ത: ഡ്യൂറന്റ് കപ്പ് ഫുട്ബോള്‍ ഫൈനലില്‍ കരുത്തരായ മോഹന്‍ ബഗാനെ തകര്‍ത്ത് ഗോകുലം കേരള എഫ്.സിക്ക് കിരീടം. കൊല്‍ക്കത്ത സാള്‍ട്ട്ലേക്ക് സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കായിരുന്നു ഗോകുലത്തിന്റെ ജയം.

ഒരു കളി പോലും തോല്‍ക്കാതെയാണ് കേരള ടീം കിരീടം സ്വന്തമാക്കിയത്. മാര്‍ക്കസ് ജോസഫിന്റെ ഡബിള്‍ ഗോളിലാണ് ഗോകുലം ബംഗാള്‍ വമ്പമാരെ കീഴടക്കിയത്.

45-ാം മിനിറ്റിലും 51-ാം മിനിറ്റിലും ക്യാപ്റ്റന്‍ മാര്‍ക്കസ് ജോസഫ് ആണ് കേരളത്തിന്റെ വിജയഗോളുകള്‍ നേടിയത്. മാര്‍ക്കസിന്റെ ടൂര്‍ണമെന്റിലെ 11 ഗോളുകള്‍ നേടി.

1997-ല്‍ എഫ്.സി. കൊച്ചിനാണ് അവസാനമായി കേരളത്തില്‍ നിന്ന് ഡ്യൂറന്റ് കപ്പ് നേടിയത്. അന്നും മോഹന്‍ ബഗാന്‍ തന്നെയായിരുന്നു എതിരാളികള്‍.

Next Story
Read More >>