'തെറ്റുകള്‍ക്കുമുമ്പില്‍ രണ്ടു വഴികളില്ല,ശിരസ്സു കുനിച്ചു മാപ്പപേക്ഷിക്കുക' എസ്.എഫ്.ഐക്കാരെ വിമര്‍ശിച്ച് സ്പീക്കര്‍

ലജ്ജാഭാരം കൊണ്ട് ശിരസ്സ് പാതാളത്തോളം താഴുന്നു

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലെ സംഘര്‍ഷത്തില്‍ എസ്.എഫ്.ഐക്കാരെ വിമര്‍ശിച്ച് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ്. ലജ്ജാഭാരം കൊണ്ട് ശിരസ്സ് പാതാളത്തോളം താഴുന്നു. നിങ്ങള്‍ ഏതു തരക്കാരാണെന്നും എന്താണ് നിങ്ങളെ നയിക്കുന്ന തീജ്വാലയെന്നും ഏതു പത്യശാസ്ത്രമാണ് നിങ്ങള്‍ക്ക് തണലെന്നും സ്പീക്കര്‍ തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിക്കുന്നു. അവിടെ ഞങ്ങളുടെ ജീവന്റെ ചൈതന്യമുണ്ട്, ചിന്തയും വിയര്‍പ്പും, ചോരയും കണ്ണുനീരുമുണ്ട്. അത് ഓര്‍മ്മയിലുണ്ടായിരിക്കണമെന്നും കുറിപ്പില്‍ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം:Read More >>