നിത്യാനന്ദയെ ഇനി നോക്കേണ്ടെന്ന് സോഷ്യൽ മീഡിയ; മോദിയോടൊപ്പമുള്ള ചിത്രങ്ങൾ കുത്തിപ്പൊക്കുന്നു

നിലവില്‍, രണ്ട് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി അനധികൃതമായി തടവില്‍ പാര്‍പ്പിക്കുന്നുവെന്ന കേസില്‍ നിത്യാനന്ദയ്‌ക്കെതിരെ പൊലീസ് അന്വേഷണം നടത്തുകയാണ്.

നിത്യാനന്ദയെ ഇനി നോക്കേണ്ടെന്ന് സോഷ്യൽ മീഡിയ; മോദിയോടൊപ്പമുള്ള ചിത്രങ്ങൾ കുത്തിപ്പൊക്കുന്നു

ബലാ‍ത്സം​ഗം ഉൾപ്പെടെയുള്ള കേസുകളിൽ പെട്ട് സ്വയം പ്രഖ്യാപിത ആൾദൈവം നിത്യാനന്ദ രാജ്യം വിട്ടതിന് പിന്നാലെ നിത്യാനന്ദയും പ്രധാനമന്ത്രി നരേന്ദ്രമോ​ദിയും ഒന്നിച്ചുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വെെറലാവുന്നു. 2007ലും 2009ലും എടുത്ത ചിത്രങ്ങളാണ് സോഷ്യൽ മീഡിയ കുത്തിപ്പൊക്കിയിരിക്കുന്നത്.

2007ൽ നിത്യാനന്ദ ജയന്തി ആഘോഷത്തിന്റെ ഭാഗമായി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന മോദി ബെംഗളൂരുവിലെത്തിയപ്പോഴത്തേതിന്റേതും തുടർന്ന് 2009ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ തന്നെ മോദി നിത്യാനന്ദയുമായി വഡോദരയിൽ വേദി പങ്കിട്ടതിന്റേയുമാണ് ചിത്രങ്ങൾ. ഇവിടെ വെച്ച് നിത്യാന്ദ പെണ്‍കുട്ടികളുടെ ഉന്നമനത്തിന് വേണ്ടിയുള്ള പദ്ധതിയിലേക്ക് 2.50 ലക്ഷം രൂപ സംഭാവന നല്‍കിയിരുന്നു.

ബലാത്സം​ഗക്കേസിൽ ഉൾപ്പെടെ കേസ് രജിസ്റ്റർ ചെയ്തതോടെ ഇതും ചർച്ചയാവുന്നുണ്ട്. മോദിയുടെ ചങ്കായ നിത്യാന്ദയെ ഇനി നോക്കീട്ട് കാര്യമില്ലെന്നും സോഷ്യൽ മീഡിയ പറയുന്നുണ്ട്. കർണ്ണാടകയിലാണ് ഇയാൾക്കെതിരെ ബലാത്സം​ഗക്കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. നിലവില്‍, രണ്ട് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി അനധികൃതമായി തടവില്‍ പാര്‍പ്പിക്കുന്നുവെന്ന കേസില്‍ നിത്യാനന്ദയ്‌ക്കെതിരെ പൊലീസ് അന്വേഷണം നടത്തുകയാണ്.

Read More >>