ചുരുങ്ങിയ ചിലവില്‍ എം.പിയാക്കിക്കൊടുക്കപ്പെടും, രമ്യ ഹരിദാസിന്റെ നന്ദിക്കു ശേഷം ദീപ നിശാന്ത്

വീടിന്റെ മുന്നില്‍ ഒരു ബോര്‍ഡ് തൂക്കുന്നുണ്ട്.'ചുരുങ്ങിയ ചിലവില്‍ എം പിയാക്കിക്കൊടുക്കപ്പെടും. കടന്നു വരൂ കടന്നു വരൂ..

ചുരുങ്ങിയ ചിലവില്‍ എം.പിയാക്കിക്കൊടുക്കപ്പെടും, രമ്യ ഹരിദാസിന്റെ നന്ദിക്കു ശേഷം ദീപ നിശാന്ത്

തെരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് സമൂഹമാദ്ധ്യമങ്ങളില്‍ പൊടിപൊടിച്ച വിഷയമായിരുന്നു ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെതിരെ എഴുത്തുകാരി ദീപാ നിശാന്തിന്റെ ഫേസ്ബുക്ക് കുറിപ്പ്. പാട്ടും പാടിയുള്ള രമ്യയുടെ വോട്ടഭ്യര്‍ത്ഥനയെ വിമര്‍ശിച്ച് ദീപാ നിശാന്ത് നടത്തിയ പ്രസ്താവനയാണ് വിവാദമായത്. പാട്ട് പാടി വോട്ട് ചോദിക്കാന്‍ ഐഡിയാ സ്റ്റാര്‍ സിങ്ങര്‍ തെരഞ്ഞെടുപ്പോ അമ്പലക്കമ്മറ്റി തെരഞ്ഞെടുപ്പോ അല്ലെന്നായിരുന്നു ദീപ പറഞ്ഞത്. എന്നാല്‍ സമൂഹമാദ്ധ്യമങ്ങള്‍ ഇതേറ്റെടുത്തതോടെ വിവാദം കൊഴുക്കുകയായിരുന്നു.
എന്നാലിപ്പോള്‍ തെരഞ്ഞെടുപ്പും വോട്ടെണ്ണലും ഒടുവില്‍ രമ്യ ഹരി് വിജയിച്ചിട്ടും തീരുന്നില്ല ആ കഥ. വിജയത്തിനു ശേഷം രമ്യ ഹരിദാസ് ഫേസ്ബുക്കില്‍ ദീപ നിശാന്തിന് നന്ദിയറിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ദീപാ നിശാന്ത് രംഗത്തെത്തിയത്.


ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

വിജയാഹ്ലാദഭേരി മുഴക്കിക്കൊണ്ടുള്ള വാഹനങ്ങളിലെ അനൗണ്‍സ്‌മെന്റ്

' ശബരിമലയില്‍ തെരുവുവേശ്യകളെ കയറ്റിയതിന് ഒരു നാടിന്റെ പ്രതികാരമാണീ വിജയം... നന്ദി വോട്ടര്‍മാരേ നന്ദി... '

ചിരിച്ചുകൊണ്ട് കൈ വീശുന്ന 'പെങ്ങളൂട്ടി

പെങ്ങളൂട്ടിയുടെ പേജില്‍ സൈബര്‍ബുള്ളിയിങ്ങിന് വിശാലഭൂമികയൊരുക്കിക്കൊണ്ട് പെങ്ങളൂട്ടി വക ഈയുള്ളവളുടെ ചിത്രം സഹിതമുള്ള നന്ദി സമര്‍പ്പണം ! ?? ഹൊ!കോരിത്തരിപ്പ് ഇപ്പോഴും വിട്ടിട്ടില്ല

എന്തായാലും അടുത്ത പുസ്തകത്തിന്റെ ടാഗ് ലൈന്‍ (തള്ള് ലൈന്‍)റെഡി!

'ഒന്നരലക്ഷം വോട്ടിനു ഒരാളെ എം.പിയാക്കിയ ദീപാനിശാന്തിന്റെ പുതിയ പുസ്തകം !

[ വീടിന്റെ മുന്നില്‍ ഒരു ബോര്‍ഡ് തൂക്കുന്നുണ്ട്.'ചുരുങ്ങിയ ചിലവില്‍ എം പിയാക്കിക്കൊടുക്കപ്പെടും. കടന്നു വരൂ കടന്നു വരൂ...]

Read More >>