ദുരിതാശ്വാസ നിധിയിലേക്കുളള സംഭാവന: താരങ്ങളെ ട്രോളി സോഷ്യല്‍ മീഡിയ

മലയാള താരസംഘന അമ്മ പത്തുലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയതിനെ ട്രോളിയ സോഷ്യല്‍ മീഡിയയെ ഞെട്ടിച്ച് താരങ്ങള്‍.ദുരിതം അനുഭവിക്കുന്നവര്‍ക്ക്...

ദുരിതാശ്വാസ നിധിയിലേക്കുളള സംഭാവന: താരങ്ങളെ ട്രോളി സോഷ്യല്‍ മീഡിയ

മലയാള താരസംഘന അമ്മ പത്തുലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയതിനെ ട്രോളിയ സോഷ്യല്‍ മീഡിയയെ ഞെട്ടിച്ച് താരങ്ങള്‍.

ദുരിതം അനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങായി മമ്മൂട്ടി 15 ലക്ഷവും ദുല്‍ഖര്‍ സല്‍മാന്‍ 10 ലക്ഷവും മോഹന്‍ലാല്‍ 25 ലക്ഷവും സംഭാവന നല്‍കി. സംസ്ഥാന സര്‍ക്കാരിനുവേണ്ടി കലക്ടറുടെ ചേമ്പറില്‍ എറണാകുളം ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫീറുല്ല മമ്മൂട്ടിയില്‍നിന്നും ചെക്കുകള്‍ ഏറ്റുവാങ്ങി. തുക നാളെ നേരിട്ട് കൈമാറുമെന്ന് മോഹന്‍ലാല്‍ അറിയിച്ചു.

കേരളത്തിനകത്തും പുറത്തും നിന്നുമായി നിരവധി പേര്‍ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുന്നുണ്ട്. നേരത്തെ ബാഹുബലി ഫെയിം പ്രഭാസ് നിധിയിലേക്ക് ഒരുകോടി രൂപ നല്‍കുമെന്ന് പറഞ്ഞിരുന്നു. തമിഴ് നടന്‍മാരായ സൂര്യയും കാര്‍ത്തിയും ഇരുപത്തഞ്ചു ലക്ഷം രുപയാണ് നല്‍കിയത്. തെലുങ്ക് നടന്‍ വിജയ് ദേവരക്കൊണ്ട അഞ്ച് ലക്ഷം രൂപ നല്‍കി. മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ ഒരു ലക്ഷം രൂപ സംഭാവന നല്‍കി. ആദ്യ ഘട്ടമായി നടികര്‍ സംഘവും അഞ്ചു ലക്ഷം രൂപ സംഭാവന നല്‍കി.

Read More >>