സി പി എമ്മിന്റെ സ്ത്രീ വിരുദ്ധതക്കെതിരെ ശാരദക്കുട്ടി

പരസ്യമായ അഴിമതിക്കും കൊലപാതകത്തിനും സ്ത്രീവിരുദ്ധതക്കും കൂട്ടുനിന്നവരുണ്ട് ലിസ്റ്റിൽ.ഒഴിവാക്കേണ്ടതായിരുന്നു. അവർക്കു പകരം വെക്കാൻ സത്യസന്ധതയും കർമ്മശേഷിയും വിശ്വസ്തതയും തെളിയിച്ച ഒരു സ്ത്രീയും സി പി എമ്മിൽ ഇല്ലേ?

സി പി എമ്മിന്റെ സ്ത്രീ വിരുദ്ധതക്കെതിരെ ശാരദക്കുട്ടി

കോഴിക്കോട് : സ്ഥാനാര്‍ത്ഥി പട്ടികയില്‍ വനിതകളെ ഒഴിവാക്കിയ സി പി എം തീരുമാനത്തിനെതിരെ എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ എസ്. ശാരദക്കുട്ടിയുടെ വിമര്‍ശനം. ലോക് സഭാ തെരഞ്ഞെടുപ്പില്‍ സി പി എം 16 പേരെ മത്സരിപ്പിക്കുമ്പോള്‍ , അതില്‍ രണ്ട് വനിതകള്‍ മാത്രമാണു പട്ടികയില്‍ ഉള്ളത് എന്നതാണു വിമര്‍ശനത്തിനു അടിസ്ഥാനം. പി കെ ശ്രീമതിയും വീണ ജോര്‍ജ്ജുമാണു സി പി എമ്മിന്റെ വനിതാ സ്ഥാനാര്‍ത്ഥികള്‍ .

ഇതിപ്പോ ഏതോ സിനിമയിൽ മോഹൻലാൽനായകൻ പറഞ്ഞ പോലായിപ്പോയല്ലോ. ''ഞങ്ങൾ വിളിക്കുമ്പോൾ മതിൽ കെട്ടാനും ഞങ്ങൾക്ക് സാംസ്കാരികജാഥ നയിക്കാനും കൊടിയും ബാനറും പിടിക്കാനും, തിരികെ ഞങ്ങൾ വീട്ടിൽ ചെല്ലുമ്പോൾ കഞ്ഞിയും കറിയും വെക്കാനും വിളമ്പാനും, പട്ടടേലേക്ക് എടുക്കുമ്പോൾ തല്ലിയലച്ചു കരയാനും ഞങ്ങൾക്ക് കുറച്ചു പെണ്ണുങ്ങളെ ആവശ്യമുണ്ട്. മനസ്സുണ്ടെങ്കിൽ കേറ് വണ്ടീല്"

എന്നാണു എഴുത്തുകാരി ഫേസ് ബുക്ക് പോസ്റ്റില്‍ കുറിക്കുന്നത് . പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

Read More >>