മുഫ്തി ദി ഗ്രേറ്റ്

കേരളത്തിലെ മുസ്‌ലിം പണ്ഡിതർക്കിടയിലെ ഈ അപ്രമാദിത്വം കാന്തപുരം ഉസ്താദിന് ആരും കൈയിൽ വെച്ചുകൊടുത്തതല്ല; കഠിനാദ്ധ്വാനത്തിലൂടെ അദ്ദേഹം നേടിയെടുത്ത വലിപ്പമാണത്. കോഴിക്കോട് ജില്ലയിലെ പൂനൂരിനടുത്ത കാന്തപുരത്ത് അഹമ്മദ് ഹാജിയുടേയും കുഞ്ഞിമഹജ്ജുമ്മയുടേയും മകൻ അബൂബക്കർ മുസ്‌ല്യാർ ബാഖിയാത്തുസ്സാലിഹാത്തിൽ നിന്നു ബിരുദം നേടിയ മറ്റുപല മതപണ്ഡിതരേയുംപോലെ തലയിൽ കെട്ടും താടിയുമായി പള്ളിദർസിലൊതുങ്ങിപ്പോകേണ്ട ആളായിരുന്നു. മാർച്ച് 22 നു ഉസ്താദിന് എൺപതു വയസ്സ് തികയുകയാണ്

മുഫ്തി ദി ഗ്രേറ്റ്

ആഴ്ച്ചക്കാഴ്ച്ച / ആരിഫ്

"നിങ്ങൾക്ക് ഉറച്ച ഒരു സ്വപ്നമുണ്ടെങ്കിൽ, ആ ആഗ്രഹത്തിനൊപ്പം നടക്കണമെന്ന തീവ്രമായ അഭിലാഷമുണ്ടെങ്കിൽ, അതു നേടിയെടുത്തേ തീരൂ എന്ന വ്യഗ്രതയുണ്ടെങ്കിൽ, ആത്മവിശ്വാസവും കഠിനാദ്ധ്വാനവും സ്വയം അർപ്പിക്കാനുള്ള മനസ്സുമുണ്ടെങ്കിൽ ഈ ലോകം നിങ്ങളോടൊപ്പം നടക്കും, നിങ്ങൾക്കൊപ്പം നിൽക്കും."- പ്രതികൂല സാഹചര്യങ്ങളോട് പൊരുതി സിവിൽ സർവീസ് പരീക്ഷയിൽ പ്രശസ്ത വിജയം നേടിയ ഒരാൾ എഴുതിയ പുസ്തകത്തിന്റെ പുറംതാൾ വാചകമാണിത്. ലോകത്തുടനീളമുള്ള നിരവധി മോട്ടിവേഷൻ ട്രെയ്‌നർമാർ പല ഭാഷകളിൽ, പല രൂപത്തിൽ നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്ന വാചകം! ഈ വാചകത്തിന്റെ പ്രയോഗതല രൂപമന്വേഷിച്ചാൽ ഏറ്റവുമെളുപ്പത്തിൽ ചൂണ്ടിക്കാണിക്കാവുന്ന ഒരാളിതാ നമ്മുടെ കൺമുമ്പിൽ; ഈയിടെ ഡൽഹിയിൽ നടന്ന ചടങ്ങിൽവെച്ചു ബറേൽവി മുസ്‌ലിംകളുടെ ഗ്രാൻഡ് മുഫ്തിയായി സ്ഥാനാരോഹണം ചെയ്യപ്പെട്ട കാന്തപുരം എ.പി അബൂബക്കർ മുസ്‌ല്യാർ.

ബറേൽവി, ദയൂബന്ദി എന്നീ രണ്ടുവിഭാഗങ്ങൾ ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ സുന്നി മുസ്‌ലിംകൾക്കിടയിലെ പരസ്പര വിരുദ്ധമായ രണ്ട് ആശയധാരകളെ പ്രതിനിധീകരിക്കുന്നവരാണ്. പാകിസ്താനിലും ബംഗ്ലാദേശിലും ബ്രിട്ടനിലുമൊക്കെയായിട്ടാണ് ജീവിക്കുന്നതെങ്കിലും ഇന്ത്യൻ നഗരങ്ങളായ ബറേലിയും ദയൂബന്ദുമാണ് ഇവയുടെ ആസ്ഥാന കേന്ദ്രങ്ങൾ. ബറേൽവികൾ പാകിസ്താൻ രൂപീകരണത്തെ പിന്തുണച്ചപ്പോൾ ദയൂബന്ദികൾ വിഭജനത്തെ എതിർക്കുകയും ബ്രിട്ടീഷ് കൊളോണിയലിസത്തിനെതിരായി പോരാടുകയും ചെയ്തു. ബറേൽവികൾ തികഞ്ഞ യാഥാസ്ഥിതികരായി ജീവിച്ചപ്പോൾ ദയൂബന്ദികൾ ദർശനത്തിന്റെ മതപരിഷ്‌ക്കരണപ്രവർത്തനങ്ങളെ പിന്തുണച്ചു. ഇന്ത്യൻ മുസ്‌ലിംകളുടെ മതകീയ ജീവിതം ഈ രണ്ടു വിഭാഗങ്ങളും തമ്മിലുള്ള ആശയസംഘർഷങ്ങളുടെ ചരിത്രം കൂടിയാണ്. കേരളത്തിലെ മുസ്‌ലിംകൾ ഇവയിലൊന്നും സാമാന്യമായി ഭാഗഭാക്കാവാറില്ലെങ്കിലും കാന്തപുരം ഉസ്താദ് ബറേൽവികളുടെ മുഫ്തിയായതെങ്ങനെ എന്നു ചോദിച്ചാൽ അതിന്റെ ഉത്തരമാണ് ഈ കുറിപ്പിലെ ആദ്യവാചകം. വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും. കാന്തപുരം ഉസ്താദ് എന്തെങ്കിലുമൊന്ന് നിനച്ചാൽ അതു നടന്നിരിക്കുമെന്ന് കട്ടായം.

മതേതര ജനാധിപത്യരാഷ്ട്രമായ ഇന്ത്യയിൽ മുഫ്തി, ഗ്രാൻഡ് മുഫ്തി എന്നൊന്നും പറയുന്നതിന് വലിയ അർത്ഥമില്ല. ഇസ്‌ലാമിക രാജ്യങ്ങളിൽ മുഫ്തിമാർ നല്കുന്ന ഫത്‌വകൾക്കുള്ള പ്രാബല്യം ഇവരുടെ വിധിത്തീർപ്പുകൾക്ക് ഇല്ലതാനും. നമ്മുടെ ഖാദിമാരുടെ സ്ഥിതിയും അതുതന്നെ. ബ്രിട്ടീഷ് ഗവൺമെന്റ് കല്പിച്ചു നല്കിയ പദവികളും പരമ്പരാഗതമായി പിന്തുടർന്നു പോരുന്ന ചില വഴക്കങ്ങളുമാണ് കേരളത്തിൽ ഖാദി പദവിയുടെ ആധാരങ്ങൾ. പക്ഷേ ഈ പദവിയും കാന്തപുരം ഉസ്താദിനു കൈവന്നിട്ടുണ്ട്. നിങ്ങളംഗീകരിച്ചാലും ഇല്ലെങ്കിലും കേരളീയ സുന്നി മുസ്‌ലിംകളിൽ ഒരു വിഭാഗത്തിന്റെ ഖാദിയാണ് കാന്തപുരം. നാട്ടിലുടനീളമുള്ള സംയുക്ത ഖാദിമാർ ഉസ്താദിന്റെ ആൾക്കാർ; ഇങ്ങനെയൊരു സ്ഥാനാരോഹണമോ എന്ന് ചോദിച്ചാൽ അതിന്റെ ഉത്തരവും ഈ കുറിപ്പിന്റെ ആദ്യവാചകം തന്നെ. ഉസ്താദ് ഒന്നു നിനച്ചാൽ അതു നിശ്ചയമായും നടന്നിരിക്കും.

കേരളത്തിലെ മുസ്‌ലിം പണ്ഡിതർക്കിടയിലെ ഈ അപ്രമാദിത്വം കാന്തപുരം ഉസ്താദിന് ആരും കൈയിൽ വെച്ചുകൊടുത്തതല്ല; കഠിനാദ്ധ്വാനത്തിലൂടെ അദ്ദേഹം നേടിയെടുത്ത വലിപ്പമാണത്. കോഴിക്കോട് ജില്ലയിലെ പൂനൂരിനടുത്ത കാന്തപുരത്ത് അഹമ്മദ് ഹാജിയുടേയും കുഞ്ഞിമഹജ്ജുമ്മയുടേയും മകൻ അബൂബക്കർ മുസ്‌ല്യാർ ബാഖിയാത്തുസ്സാലിഹാത്തിൽ നിന്നു ബിരുദം നേടിയ മറ്റുപല മതപണ്ഡിതരേയുംപോലെ തലയിൽ കെട്ടും താടിയുമായി പള്ളിദർസിലൊതുങ്ങിപ്പോകേണ്ട ആളായിരുന്നു. മാർച്ച് 22 നു ഉസ്താദിന് എൺപതു വയസ്സ് തികയുകയാണ്. ഇക്കണ്ട കാലത്തിനിടയിൽ അദ്ദേഹം മത പ്രബോധനത്തിന്റേയും മതവിദ്യാഭ്യാസത്തിന്റേയും മണ്ഡലങ്ങളിലുണ്ടാക്കിയ നേട്ടങ്ങൾ വിദഗ്ദപഠനം ആവശ്യപ്പെടുന്നവയാണ്. സ്വന്തം നാട്ടിലെ ദർസിൽ നിന്ന് ഒരു ഘട്ടത്തിൽ ഇറങ്ങിപ്പോകേണ്ടിവന്ന ഉസ്താദ് സ്ഥാപിച്ച അനാഥശാലയും അനുബന്ധസ്ഥാപനങ്ങളുമാണ് മർകസ് സ്ഥാപനങ്ങൾ എന്ന പേരിൽ അറിയപ്പെടുന്നത്. മർകസിന്റേയും സുന്നികളിലെ എ.പി വിഭാഗത്തിന്റേയും വളർച്ചക്കുവേണ്ടിയുള്ള പ്രവർത്തനങ്ങൾക്കിടയിൽ അദ്ദേഹം ഏറ്റുമുട്ടേണ്ടിവന്നത് കേരളത്തിലെ പ്രബല രാഷ്ട്രീയ കക്ഷിയായ മുസ്‌ലിംലീഗിനോടാണ്. ഈ പോരാട്ടത്തിനിടയിൽ കോൺഗ്രസ്സിനോടും സി.പി.എമ്മിനോടുമെല്ലാം ഉസ്താദ് ബന്ധങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. ഇന്ന് എല്ലാ രാഷ്ട്രീയ കക്ഷികളും ഉസ്താദിന്റെ ഉള്ളറിയാനും അനുഗ്രഹം തേടാനും കാരന്തൂരിൽ കാത്തുകെട്ടിക്കിടക്കുന്നേടത്തോളം അദ്ദേഹത്തിന്റെ സ്വാധീനം വളർന്നു. അതേപ്പറ്റി ചോദിക്കുമ്പോൾ ഉസ്താദിന്റെ ഉത്തരം ഇത്രമാത്രം:നമ്മെ സഹായിക്കുന്നവരെ നമ്മളും സഹായിക്കും; മർകസ് സ്ഥാപനങ്ങളിൽ ബി.ജെ.പിക്കാർ നടത്തുന്ന സന്ദർശനങ്ങൾക്കും ഇതേയുള്ളു ന്യായം.

അനുയായികൾക്ക് ഏറെ ആരാധ്യനാണ് എ.പി. ഉസ്താദ്. അതേസമയം എതിരാളികൾക്ക് കണ്ണിലെ കരടും. ഒരുപാട് വിവാദ കഥകളിൽ

Read More >>