കടയില്‍ ഗ്ലാസ് മുറിക്കുന്നതിനിടയില്‍ ഒരാള്‍ മരിച്ചു

ഇന്ന് രാവിലെ പത്ത് മണിക്കായിരുന്നു അപകടം.

കടയില്‍ ഗ്ലാസ് മുറിക്കുന്നതിനിടയില്‍ ഒരാള്‍ മരിച്ചു

കുറ്റ്യാടി: കടയില്‍ ഗ്ലാസ് മുറിക്കുന്നതിനിടയില്‍ ഒരാള്‍ മരിച്ചു. വി.ടി ഗ്ലാസ് മാര്‍ട്ട് ഉടമ ചെറിയ കുമ്പളം വടക്കേടത്ത് ജമാലാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മകന്‍ ജംഷീദിന് പരിക്കേറ്റു. ഇന്ന് രാവിലെ പത്ത് മണിക്കായിരുന്നു അപകടം.

ഗ്ലാസ് മുറിക്കുന്നതിനിടയില്‍ സമീപത്തുണ്ടായിരുന്ന ഗ്ലാസ്സിന്റെ അട്ടി ശരീരത്തേക്ക് വീണാണ് അപകടം സംഭവിച്ചത്. അപകടം നടന്നയുടന്‍ സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം കുറ്റ്യാടി താലൂക്ക് ആശുപത്രിയിലാണ.്

Read More >>