കാണാതാകുന്നവര്‍

2018ൽ കാണാതായത് 12,453 പേരെ. കണ്ടെത്താനുള്ളത് 692 പേരെ. കൂടുതല്‍ പേര്‍ തിരുവനന്തപുരത്ത്, കുറവ് വയനാട്ടില്‍.

കാണാതാകുന്നവര്‍

തിരുവനന്തപുരം:കഴിഞ്ഞ വർഷം കേരളത്തിൽ നിന്ന് കാണാതായവരിൽ ഇനിയും കണ്ടെത്താനുള്ളത് 692 പേരെ. 2018ൽ കാണാതായ 12,453 പേരിൽ 11,761 പേരെയും കണ്ടെത്തി. കാണാതായവരിൽ 3,033 പേർ പുരുഷന്മാരും 7,530 സ്ത്രീകളും 1,890 കുട്ടികളുമായിരുന്നു. കണ്ടെത്തിയ 11,761 പേരിൽ 2,577 പുരുഷന്മാരും 7,350 സ്ത്രീകളും 1,834 കുട്ടികളും ഉൾപ്പെടുന്നു.

ഏറ്റവും കൂടുതൽ പുരുഷന്മാരെയും (277) സ്ത്രീകളേയും(791) കുട്ടികളേയും (190)കാണാതായത് തിരുവനന്തപുരം റൂറൽ പരിധിയിലാണ്. ഇവരിൽ 187 പുരുഷന്മാരേയും 751 സ്ത്രീകളേയും 187 കുട്ടികളേയും കണ്ടെത്തി. തിരുവനന്തപുരം സിറ്റി പരിധിയിൽ 132 പുരുഷന്മാരേയും 385 സ്ത്രീകളേയും 101 കുട്ടികളേയുമാണ് കാണാതായത്. ഇവരിൽ 110 പുരുഷന്മാരേയും 375 സ്ത്രീകളേയും 100 കുട്ടികളേയും കണ്ടെത്തി. ഏറ്റവും കുറവ് പുരുഷന്മാരേയും (70) സ്ത്രീകളേയും (116) കാണാതായത് വയനാട് ജില്ലയിൽ നിന്നാണ്. ഇവരിൽ 60 പുരുഷന്മാരേയും 111 സ്ത്രീകളേയും കണ്ടെത്തി. 2018 ൽ ഏറ്റവും കുറവ് കുട്ടികളെ കാണാതായത് (21) കൊച്ചി സിറ്റി പൊലീസ് പരിധിയിലാണ്. ഇവരിൽ 20 പേരെയും പിന്നീട് കണ്ടെത്താനായി. ആളുകളെ കാണാതാകുന്നതുമായി ബന്ധപ്പെട്ട് 2018 ൽ 11,640 കേസുകളാണ് രജിസ്റ്റർ ചെയ്തത്.

Read More >>