ശൈഖ് സായിദിന്റെ 'നഷ്ടപ്പെട്ട' റോള്‍സ് റോയ്‌സ് ഓസ്ട്രിയയിലെ വിയന്നയില്‍!

യു.കെ, ഫ്രാന്‍സ്, നെതര്‍ലാന്‍ഡ്‌സ്, ഓസ്ട്രിയ എന്നീ രാഷ്ട്രങ്ങളിലെ അന്വേഷണത്തിന് ഒടുവിലാണ് കാര്‍ കണ്ടെത്തിയത്.

ശൈഖ് സായിദിന്റെ

ദുബൈ: യു.എ.ഇയുടെ ആദ്യത്തെ മോട്ടോര്‍ കാര്‍ എവിടെ? അതേതായാലും യു.എ.ഇയില്‍ ഇല്ലെന്ന തിരിച്ചറിവിലാണ് അബൂദാബിക്കാരനായ മോട്ടറിങ് ചരിത്രകാരന്‍ മുഹമ്മദ് ലുഖ്മാന്‍ അലി ഖാന്‍ തെരച്ചില്‍ ആരംഭിച്ചത്. ലോകത്തെവിടെയാണ് എങ്കിലും 1971 ഡിസംബര്‍ രണ്ടിലെ യു.എ.ഇ സ്ഥാപക ദിനത്തില്‍ പ്രൗഢിയോടെ നിന്ന കാറിനെ കണ്ടെത്തുക എന്നതായിരുന്നു ദൗത്യം.

ഒടുവില്‍ ആ റോള്‍സ് റോയ്‌സ് ഫാന്റം വി (ചേസിസ് നമ്പര്‍ 5വിഇ15) കാര്‍ ഖാന്‍ ഓസ്ട്രിയയിലെ വിയന്നയില്‍ കണ്ടെത്തി. യു.എ.ഇയുടെ സ്ഥാപക നേതാവായ ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്‍ ഉപയോഗിച്ച കാറാണിത്.

യു.കെ, ഫ്രാന്‍സ്, നെതര്‍ലാന്‍ഡ്‌സ്, ഓസ്ട്രിയ എന്നീ രാഷ്ട്രങ്ങളിലെ അന്വേഷണത്തിന് ഒടുവിലാണ് കാര്‍ കണ്ടെത്തിയത്.

Next Story
Read More >>