അറബ് രാജ്യങ്ങള്‍ക്കായി യു.എ.ഇയുടെ ഉപഗ്രഹം

പ്രധാനമായും പരിസ്ഥിതി, കാർഷിക പദ്ധതികൾക്കും നഗരാസൂത്രണത്തിനും ഉപഗ്രഹ സേവനം ഉപയോഗപ്പെടുത്തും. ഹരിത മേഖലകളുടെയും കടലിന്റെയും സംരക്ഷണത്തിനും കാലാവസ്ഥാ മാറ്റം മുൻകൂട്ടി അറിയാനും സഹായകമാകും.

അറബ് രാജ്യങ്ങള്‍ക്കായി യു.എ.ഇയുടെ ഉപഗ്രഹം

അലൈന്‍ : അറബ് രാജ്യങ്ങൾക്കു വേണ്ടി യു.എ.ഇ ഉപഗ്രഹം നിർമ്മിക്കുന്നു. 813 എന്നായിരിക്കും ഉപഗ്രഹത്തിന്റെ പേര്. ദൗത്യത്തിൽ 11 അറബ് രാജ്യങ്ങളിലെ എൻജിനീയർമാർ പങ്കാളികളാകും. ഇതിനായി അറബ് സ്‌പേസ് കോഓർഡിനേഷൻ ഗ്രൂപ്പിനു രൂപം നൽകി. അൽഐൻ നാഷനൽ സ്‌പേസ് സയൻസ് ആൻഡ് ടെക്‌നോളജി സെന്ററിൽ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് പ്രഖ്യാപനം നടത്തിയത്.


ഉപഗ്രഹം 3 വർഷം കൊണ്ട് പൂർത്തിയാക്കും. 5 വർഷമായിരിക്കും പ്രവർത്തന കാലാവധി. ജോർദാൻ, ബഹ്‌റൈൻ, അൽജീറിയ, സൗദി അറേബ്യ, സുഡാൻ, ലബനൻ, കുവൈത്ത്, മൊറോക്കോ, ഈജിപ്ത് എന്നീ രാജ്യങ്ങൾക്കും പദ്ധതി നേട്ടമാകും. ഉപഗ്രഹങ്ങളിൽ നിന്നുള്ള വിവരങ്ങൾ യുഎഇയിലെ മുഖ്യകേന്ദ്രത്തിൽ സ്വീകരിക്കും. പദ്ധതിയിലെ ചില രാജ്യങ്ങളിലും ഇതിനായി കേന്ദ്രങ്ങൾ സജ്ജമാക്കുന്നുണ്ട്.

പ്രധാനമായും പരിസ്ഥിതി, കാർഷിക പദ്ധതികൾക്കും നഗരാസൂത്രണത്തിനും ഉപഗ്രഹ സേവനം ഉപയോഗപ്പെടുത്തും. ഹരിത മേഖലകളുടെയും കടലിന്റെയും സംരക്ഷണത്തിനും കാലാവസ്ഥാ മാറ്റം മുൻകൂട്ടി അറിയാനും സഹായകമാകും.
Saeed Al Tayer, MD & CEO of @DEWAOfficial:Since its launch, the Mohammed bin Rashid Al Maktoum Solar Park projects see considerable interest from international developers,reflecting the confidence of international investors in the projects that are supported by #Dubai Government. pic.twitter.com/pltJZZq4Ni

Read More >>