താജ്മഹല്‍ ഇന്ത്യന്‍ സംസ്‌കാരത്തിന്റെ കാലാതീതമായ അദ്ധ്യായം; മെലാനിയയുടെ കൈ ചേര്‍ത്തു പിടിച്ച് പ്രണയകുടീരം കണ്ട് ട്രംപ്

മകള്‍ ഇവാന്‍കയും മരുമകന്‍ ജാറദ് കുഷ്‌നറും താജ് സന്ദര്‍ശിച്ചു.

താജ്മഹല്‍ ഇന്ത്യന്‍ സംസ്‌കാരത്തിന്റെ കാലാതീതമായ അദ്ധ്യായം; മെലാനിയയുടെ കൈ ചേര്‍ത്തു പിടിച്ച് പ്രണയകുടീരം കണ്ട് ട്രംപ്

ആഗ്ര: ഇന്ത്യയിലെ പ്രഥമ സന്ദര്‍ശനത്തില്‍ പ്രണയകുടീരമായ താജ്മഹല്‍ സന്ദര്‍ശിച്ച് യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. ഭാര്യ മെലാനിയയുടെ കൈ കോര്‍ത്തു പിടിച്ചാണ് ട്രംപ് മുഗള്‍ ചക്രവര്‍ത്തിയായ ഷാജഹാന്‍ പ്രണയിനി മുംതാസിന് വേണ്ടി പണി കഴിപ്പിച്ച പ്രണയ കുടീരത്തില്‍ സന്ദര്‍ശനം നടത്തിയത്.

ഇവര്‍ക്കൊപ്പം മകള്‍ ഇവാന്‍കയും മരുമകന്‍ ജാറദ് കുഷ്‌നറും താജ് സന്ദര്‍ശിച്ചു.

'താജ്മഹല്‍ വിസ്മയകരമാംവിധം പ്രചോദിപ്പിക്കുന്നത്. സമ്പന്നവും വൈവിധ്യവുമാര്‍ന്ന ഇന്ത്യന്‍ സംസ്‌കാരത്തിന്റെ കാലാതീതമായ അധ്യായം. നന്ദി ഇന്ത്യ' - എന്നാണ് ട്രംപ് താജിന്റെ സന്ദര്‍ശിക റജിസ്റ്ററില്‍ കുറിച്ചത്.

ആഗ്രയില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേല്‍ എന്നിവര്‍ ചേര്‍ന്ന് യു.സെ് പ്രസിഡണ്ടിനെ സ്വീകരിച്ചു. അഹമ്മദാബാദിലെ നമസ്‌തെ ട്രംപ് സ്വീകരണത്തിന് ശേഷമാണ് ട്രംപ് ആഗ്രയിലെത്തിയത്.

പകല്‍ 11.40ന് അഹമ്മദാബാദിലെ സര്‍ദാര്‍ പട്ടേല്‍ രാജ്യാന്തര വിമാനത്താവളത്തിലാണ് ട്രംപ് വന്നിറങ്ങിയത്. പിന്നീട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം സബര്‍മതി ആശ്രമം സന്ദര്‍ശിച്ച ട്രംപ് മൊട്ടേര സ്റ്റേഡിയത്തിലെത്തി ജനങ്ങളെ അഭിസംബോധന ചെയ്തു.

മൊട്ടേരയിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ സ്റ്റേഡിയത്തില്‍ വിവിധ ഇനം കലാപരിപാടികള്‍ അരങ്ങേറി. ചൊവ്വാഴ്ചയാണ് ഇന്ത്യയും യുഎസും തമ്മിലുള്ള നിര്‍ണായക നയതന്ത്ര ചര്‍ച്ച.

താജിലെ സന്ദര്‍ശനം കഴിഞ്ഞ് ട്രംപും ഭാര്യയും ഡല്‍ഹിയിലെത്തിയിട്ടുണ്ട്. ഡല്‍ഹിയിലെ ഐ.ടി.സി മൗര്യയിലാണ് ഇവര്‍ താമസിക്കുന്നത്.

Next Story
Read More >>