മൊബൈല്‍ നമ്പര്‍ 'അഡല്‍റ്റ്' വാട്‌സ്ആപ്പ് ഗ്രൂപ്പിലേക്ക് ഷെയര്‍ ചെയ്തു; പിസ ബോയ്‌ക്കെതിരെ തമിഴ് നടി

വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ നിന്ന് തനിക്ക് ധാരാളം വിളികള്‍ വരുന്നതായി നടി ട്വിറ്ററില്‍ കുറിച്ചു.

മൊബൈല്‍ നമ്പര്‍

ചെന്നൈ: തന്റെ മൊബൈല്‍ നമ്പര്‍ അഡല്‍റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലേക്ക് ഷെയര്‍ ചെയ്ത പിസ ബോയ്‌ക്കെതിരെ നിയമ നടപടിക്കൊരുങ്ങി തമിഴ്‌നടി ഗായത്രി സായ്. ചെന്നൈയിലെ ഡൊമിനോസ് പിസ ഔട്ട്‌ലറ്റ് വഴി ഭക്ഷണം ഓര്‍ഡര്‍ ചെയ്തതാണ് നടിക്കു കുരുക്കായത്. ഡെലിവറി ബോയ് ഈ നമ്പര്‍ വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലേക്ക് ഷെയര്‍ ചെയ്യുകയായിരുന്നു. ഇതിനെതിരെ നടി തെയ്‌നാംപേട്ട് പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി.


വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ നിന്ന് തനിക്ക് ധാരാളം വിളികള്‍ വരുന്നതായി നടി ട്വിറ്ററില്‍ കുറിച്ചു. മറ്റൊരാളുമായി ഒരു ഗ്രൂപ്പില്‍ നടത്തിയ ചാറ്റും ഇവര്‍ പങ്കുവച്ചിട്ടുണ്ട്.

മണിരത്‌നത്തിന്റെ ദേശീയ പുരസ്‌കാരം നേടിയ സിനിമ അഞ്ജലിയിലൂടെയാണ് ഗായത്രി കോളിവുഡിലെത്തിയത്.

Next Story
Read More >>