ഒബാമ എഴുതിയത് ഗാന്ധിയെ കുറിച്ച്, ട്രംപ് മോദിയെ കുറിച്ചും- ഇത് രണ്ട് യു.എസ് പ്രസിഡണ്ടുമാരുടെ കഥ

ഇന്ന് സബര്‍മതി ആശ്രമം സന്ദര്‍ശിക്കവെ ട്രംപ് കുറിച്ച വാക്കുകളും 2010ല്‍ മണി ഭവന്‍ സന്ദര്‍ശിക്കവെ ഒബാമ എഴുതിയ വാക്കുമാണ് ചര്‍ച്ചയാകുന്നത്.

ഒബാമ എഴുതിയത് ഗാന്ധിയെ കുറിച്ച്, ട്രംപ് മോദിയെ കുറിച്ചും- ഇത് രണ്ട് യു.എസ് പ്രസിഡണ്ടുമാരുടെ കഥ

അഹമ്മദാബാദ്: യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് മുന്‍ പ്രസിഡണ്ട് ബറാക് ഒബാമയും പലതിലും വ്യത്യസ്തമാണ്. ഭരണശൈലി കൊണ്ടും ഉപയോഗിക്കുന്ന വാക്കുകള്‍ കൊണ്ടുമെല്ലാം. ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തില്‍ ആ വ്യത്യാസം ഒന്നു കൂടി ബോദ്ധ്യപ്പെട്ടിരിക്കുകയാണ്.

ഇന്ന് സബര്‍മതി ആശ്രമം സന്ദര്‍ശിക്കവെ ട്രംപ് കുറിച്ച വാക്കുകളും 2010ല്‍ മണി ഭവന്‍ സന്ദര്‍ശിക്കവെ ഒബാമ എഴുതിയ വാക്കുമാണ് ചര്‍ച്ചയാകുന്നത്. ഗാന്ധിയുടെ ഓര്‍മകള്‍ തുടിച്ചു നില്‍ക്കുന്ന ഇടങ്ങളാണ് സബര്‍മതിയും മണി ഭവനും.

സബര്‍മതിയില്‍ ട്രംപ് എഴുതിയത് ഇങ്ങനെയാണ്;

'എന്റെ മഹത്തായ സുഹൃത്ത് പ്രധാനമന്ത്രി മോദി- ഈ വിസ്മയകരമായ സന്ദര്‍ശനത്തിന് നിങ്ങള്‍ക്കു നന്ദി'


ഇതേ വേളയില്‍ മണിഭവനില്‍ ഒബാമ കുറിച്ച വാക്കുകള്‍ ഇങ്ങനെ;

' പ്രതീക്ഷയും പ്രചോദനവും കൊണ്ട് നിര്‍ഭരമാണ് ഞാനിപ്പോള്‍. ഗാന്ധിജിയുടെ ജീവിതത്തിന്റെ നേര്‍സാക്ഷ്യങ്ങള്‍ കാണാന്‍ എനിക്കു ഭാഗ്യമുണ്ടായി. ഇന്ത്യയ്ക്ക് മാത്രമല്ല, ലോകത്തിനു മുഴുവന്‍ അദ്ദേഹം നായകനാണ്'


1917നും 1934നും ഇടയിലുള്ള ഗാന്ധിയുടെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ കേന്ദ്രമായിരുന്നു മണി ഭവന്‍. മഹാത്മാഗാന്ധി 12 വര്‍ഷം താമസിച്ച സ്ഥലമാണ് സബര്‍മതി. സ്വാതന്ത്ര്യ സമരത്തിലെ നാഴികക്കല്ലായ ദണ്ഡിയാത്ര ആരംഭിച്ചത് ഇവിടെ നിന്നായിരുന്നു.

Next Story
Read More >>