ആക്ഷന്‍, ഇമോഷന്... സ്യേ രാ നരസിംഹ റെഡ്ഢിയുടെ കിടിലന്‍ ടീസര്‍ പുറത്തിറങ്ങി- കാണാം
| Updated On: 20 Aug 2019 10:56 AM GMT | Location : മുംബൈ
സുരേന്ദര്‍ റെഡ്ഢിയാണ് തെലുങ്കില്‍ ഒരുക്കുന്ന ചിത്രത്തിന്റെ സംവിധായകന്. നിര്‍മാണം രാം ചരണ്‍.
ചിരഞ്ജീവി നായകനാകുന്ന സ്യേ രാ നരസിംഹ റെഡ്ഢിയുടെ ടീസര്‍ പുറത്തിറങ്ങി. ആക്ഷനും വൈകാരികതയും ദേശീയതയും സമം ചേര്‍ന്നു നില്ക്കുന്ന ചിത്രമാണ് അണിയറയില്‍ ഉള്ളത് എന്ന് തെളിയിക്കുന്നതാണ് ടീസര്‍.
സുരേന്ദര്‍ റെഡ്ഢിയാണ് തെലുങ്കില്‍ ഒരുക്കുന്ന ചിത്രത്തിന്റെ സംവിധായകന്. നിര്‍മാണം രാം ചരണ്‍. റായലസീമ മേഖലയിലെ സ്വാതന്ത്രസമര സേനാനി ഉയ്യാലവാഡ നരസിംഹ റെഡ്ഢിയുടെ കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം.
ചിരഞ്ജീവി റെഡ്ഢിയായി എത്തുന്നു. സുദീപ്, വിജയ് സേതുപതി, ജഗപതി ബാബു, നയന്‍താര, തമന്ന, അനുഷ്ക ഷെട്ടി, അമിതാഭ് ബച്ചന് തുടങ്ങിയ വന്താര നിര തന്നെ സിനിമയില്‍ ഉണ്ട്