മെഡിക്കല്‍ ഓര്‍ഡിനന്‍സ് സുപ്രീംകോടതി റദ്ദാക്കി

2017 മാര്‍ച്ച് 22 നാണ് അഡ്മിഷന്‍ ക്രമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി കണ്ണൂര്‍, കരുണാ മെഡിക്കല്‍ കോളേജുകളിലെ 180 വിദ്യാര്‍ത്ഥികളുടെ പ്രവേശനം കോടതി റദ്ദാക്കിയത്.

മെഡിക്കല്‍ ഓര്‍ഡിനന്‍സ് സുപ്രീംകോടതി റദ്ദാക്കി

സുപ്രീംകോടതി വിധി മറികടക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന മെഡിക്കല്‍ കോളേജ് ഓര്‍ഡിനന്‍സ് 2017 സുപ്രീംകോടതി റദ്ദാക്കി. കോടതിയുടെ അധികാരങ്ങളിലേക്കുള്ള സര്‍ക്കാറിന്റെ കൈകടത്തലാണ് ഓര്‍ഡിനന്‍സെന്ന് കോടതി വിമര്‍ശിച്ചു. ജസ്റ്റിസ് അരുണ്‍ മിശ്ര അദ്ധ്യക്ഷനായ ബെഞ്ചിന്റെതാണ് നടപടി.

2017 മാര്‍ച്ച് 22 നാണ് അഡ്മിഷന്‍ ക്രമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി കണ്ണൂര്‍, കരുണാ മെഡിക്കല്‍ കോളേജുകളിലെ 180 വിദ്യാര്‍ത്ഥികളുടെ പ്രവേശനം കോടതി റദ്ദാക്കിയത്. ഇതിനെ മറികടക്കാന്‍ കേരള നിയമസഭ ഐക്യകണ്‌ഠേന പാസാക്കിയ ഓര്‍ഡിനന്‍സാണ് കോടതി റദ്ദാക്കിയത്. സര്‍ക്കാര്‍ ഓര്‍ഡിനന്‍സിനെതിരെ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയാണ് സുപ്രീംകോടതിയെ സമീപിച്ചത്.

Read More >>