സെല്‍ഫിയെടുത്ത ആരാധകന്റെ ഫോണ്‍ തട്ടിപ്പറിച്ച് സല്‍മാന്‍ ഖാന്‍;വീഡിയോ വൈറല്‍

കഴിഞ്ഞ വര്‍ഷം ജൂണില്‍ തന്റെ അംഗരക്ഷകന്റെ മുഖത്തടിച്ചും സല്‍മാന്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.

സെല്‍ഫിയെടുത്ത ആരാധകന്റെ ഫോണ്‍ തട്ടിപ്പറിച്ച് സല്‍മാന്‍ ഖാന്‍;വീഡിയോ വൈറല്‍

പനാജി: ആരാധകരോട് വീണ്ടും അപമര്യാദയായി പെരുമാറി ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്‍. ഗോവ വിമാനത്താവളത്തില്‍ വച്ച് തനിക്കൊപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച യുവാവിന്റെ ഫോണ്‍ തട്ടിപ്പറിച്ചാണ് സല്‍മാന്‍ ഇത്തവണ വാര്‍ത്തകളില്‍ നിറയുന്നത്. ഈ വീഡിയോ സാമൂഹിക മാദ്ധ്യമങ്ങളില്‍ ചുരുങ്ങിയ നേരം കൊണ്ട് വൈറലായി.

' ഗോവ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വച്ച് ഒരു ചിത്രമെടുത്തതിന് ആരാധകന്റെ മൊബൈല്‍ ഫോണ്‍ തട്ടിപ്പറിച്ച സല്‍മാന്‍ ഖാനെ കണ്ടു. ഇത്തരത്തിലുള്ള ആളുകള്‍ താരങ്ങള്‍ എന്നു വിളിക്കാന്‍ അര്‍ഹരാണോ?' വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ഒരാള്‍ ചോദിച്ചു.

കഴിഞ്ഞ വര്‍ഷം ജൂണില്‍ തന്റെ അംഗരക്ഷകന്റെ മുഖത്തടിച്ചും സല്‍മാന്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ടി.വി ജേര്‍ണലിസ്റ്റ് അശോക് പാണ്ഡ്യയോട് അപമര്യാദയായി പെരുമാറിയതിന് കഴിഞ്ഞ സെപ്തംബറില്‍ സല്‍മാനെതിരെ മജിസ്‌ട്രേറ്റ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

Next Story
Read More >>