ആര്‍.എസ്.എസ് ഭീകരസംഘടന; അതു നിരോധിക്കണം- അംബേദ്കറുടെ കൊച്ചുമകന്‍

വന്‍ തോതില്‍ ആയുധം കൈവശമുള്ള ലോകത്തുള്ള എല്ലാ സംഘടനകളെയും ഭീകരപട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ആര്‍.എസ്.എസ് ഭീകരസംഘടന; അതു നിരോധിക്കണം- അംബേദ്കറുടെ കൊച്ചുമകന്‍

ന്യൂഡല്‍ഹി: ആര്‍.എസ്.എസ് ഭീകരസംഘടനയാണ് എന്നും അതിനെ നിരോധിക്കേണ്ടതുണ്ട് എന്നും ഡോ. ബി.ആര്‍ അംബേദ്കറുടെ കൊച്ചുമകന്‍ രാജരത്‌ന അംബേദ്കര്‍.

പ്രധാനമന്ത്രിക്ക് അടുത്തിരുന്ന ഒരു സന്യാസിനി സൈന്യത്തിന് വെടിമരുന്ന് തീര്‍ന്നു പോയപ്പോള്‍ അതു നല്‍കിയത് ആര്‍.എസ്.എസ് ആണ് എന്നാണ് പറഞ്ഞത്. ആര്‍.എസ്.എസിനെ എവിടെ നിന്നാണ് ആയുധങ്ങളും വെടിമരുന്നും കിട്ടിയത്? എവിടെ നിന്നാണ് തോക്കുകള്‍ കിട്ടിയത്? - അദ്ദേഹം ചോദിച്ചു.

വന്‍തോതില്‍ ആയുധം കൈവശമുള്ള ലോകത്തുള്ള എല്ലാ സംഘടനകളെയും ഭീകരപട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആര്‍.എസ്.എസും അതു പോലുള്ള സംഘടനയാണ്- അദ്ദേഹം ചൂണ്ടിക്കാട്ടി.

കേന്ദ്രസര്‍ക്കാറിന്റെ സി.എ.എ, എന്‍.ആര്‍.സി നിയമങ്ങളെ ശ്ക്തമായി എതിര്‍ക്കുന്നയാളാണ് രാജരത്‌ന അംബേദ്കര്‍. നേരത്തെ, ഇന്ത്യയുടെ ഭരണഘടന മാറ്റിമറിക്കാന്‍ ആര്‍ക്കുമാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Next Story
Read More >>