കൊച്ചിയില്‍ ഖത്തര്‍ വിസാ കേന്ദ്രം

ഖത്തറിലെ തൊഴിൽ ദാതാവിന് എല്ലാ നടപടിക്രമങ്ങളും ഇവിടെ തന്നെ പൂർത്തീകരിക്കാനും പണം അടക്കാനും സൗകര്യമുണ്ടാകും. അപേക്ഷകർ മുൻകൂറായി ഓൺലൈൻ അപ്പോയ്‌മെന്റ് എടുക്കുകയും നിശ്ചിത സമയത്തിന് 15 മിനിറ്റു മുമ്പേ എത്തുകയും ചെയ്താൽ മാത്രം മതിയാവും.

കൊച്ചിയില്‍ ഖത്തര്‍ വിസാ കേന്ദ്രം

കൊച്ചി: വിപുലമായ സേവനങ്ങളുമായി ഖത്തർ വിസാ കേന്ദ്രം കൊച്ചിയിലെ ഇടപ്പള്ളി ചങ്ങമ്പുഴ പാർക്ക് മെട്രോ സ്റ്റേഷനടുത്ത് നാഷണൽ പേൾ സ്റ്റാർ കെട്ടിടത്തിൽ തുറക്കുന്നു. ഡൽഹിയിലും മുംബൈയിലും കഴിഞ്ഞ ദിവസങ്ങളിൽ വിസാ കേന്ദ്രങ്ങൾ തുറന്നതിനു പിന്നാലെയാണ് കൊച്ചിയിലെ ഖത്തർ വിസാ കേന്ദ്രം ആരംഭിക്കുന്നത്. ചെന്നൈ, ഹൈദരാബാദ്, ലക്‌നൗ, കൊൽക്കത്ത എന്നിവിടങ്ങളിലും ഉടൻ തന്നെ ഖത്തർ വിസാ കേന്ദ്രങ്ങൾക്കു തുടക്കമാകും. തൊഴിൽ വിസാ അപേക്ഷകരുടെ ജോലി കരാറുകൾ ഡിജിറ്റലായി ഒപ്പിടുവാനുള്ള സൗകര്യം പുതിയ കേന്ദ്രത്തിലുണ്ടാകും. ബയോ മെട്രിക് എൻറോൾമെന്റ്, നിർബന്ധ വൈദ്യ പരിശോധന തുടങ്ങിയവയെല്ലാം ഒരിടത്തു തന്നെ നടത്താനും ഇവിടെ സൗകര്യമുണ്ടാകും. മികച്ച സുതാര്യത, തട്ടിപ്പുകൾക്കെതിരായ മുൻകരുതൽ, അന്താരാഷ്ട്ര നിലവാരത്തിലുള്ള സേവനങ്ങൾ, സുരക്ഷാ പരിശോധനാ സംവിധാനങ്ങൾ തുടങ്ങിയവയെല്ലാം ഈ കേന്ദ്രത്തിൽ വിസാ അപേക്ഷർക്കായി ഒരുക്കിയിട്ടുണ്ട്.

ഖത്തറിലെ തൊഴിൽ ദാതാവിന് എല്ലാ നടപടിക്രമങ്ങളും ഇവിടെ തന്നെ പൂർത്തീകരിക്കാനും പണം അടക്കാനും സൗകര്യമുണ്ടാകും. അപേക്ഷകർ മുൻകൂറായി ഓൺലൈൻ അപ്പോയ്‌മെന്റ് എടുക്കുകയും നിശ്ചിത സമയത്തിന് 15 മിനിറ്റു മുമ്പേ എത്തുകയും ചെയ്താൽ മാത്രം മതിയാവും.Read More >>