വാംഖഡെയില്‍ മോദിക്കു മുദ്രാവാക്യം വിളിച്ചവര്‍ക്ക് 'ഇരിപ്പിടം'; സി.എ.എ വിരുദ്ധ ടീ ഷര്‍ട്ടിട്ടവരോട് പുറത്തു പോകാന്‍ ആജ്ഞ

നേരത്തെ, പ്രതിഷേധം ഭയന്ന് കറുത്ത വസ്ത്രം ധരിച്ച് സ്റ്റേഡിയത്തില്‍ വരുന്നതിന് അധികൃതര്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു.

വാംഖഡെയില്‍ മോദിക്കു മുദ്രാവാക്യം വിളിച്ചവര്‍ക്ക്

വാംഖഡെയില്‍ മോദിക്കു മുദ്രാവാക്യം വിളിച്ചവര്‍ക്ക് 'ഇരിപ്പിടം'; സി.എ.എ വിരുദ്ധ ടീ ഷര്‍ട്ടിട്ടു വന്നവരോട് പുറത്തു പോകാന്‍ ആജ്ഞമുംബൈ: മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ ചൊവ്വാഴ്ച നടന്ന ഇന്ത്യ-ഓസീസ് മത്സരത്തിനിടെ സി.എ.എ വിരുദ്ധ ടീ ഷര്‍ട്ട് ധരിച്ചു വന്ന ആരാധകരോട് പുറത്തു പോകാന്‍ ആവശ്യപ്പെട്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍. നോ സി.എ.എ, നോ എന്‍.പി.ആര്‍ എന്നെഴുതിയ ടീഷര്‍ട്ടിട്ട ആരാധകരോടാണ് അധികൃതര്‍ പുറത്തു പോകാന്‍ നിര്‍ദ്ദേശിച്ചത്. ഓരോരുത്തരുടെ ടീഷര്‍ട്ടില്‍ ഓരോരോ അക്ഷരങ്ങള്‍ മാത്രം എഴുതി, പിന്നീട് ഒന്നിച്ചു നിന്നാണ് ഇവര്‍ പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ചത്.

നേരത്തെ, പ്രതിഷേധം ഭയന്ന് കറുത്ത വസ്ത്രം ധരിച്ച് സ്റ്റേഡിയത്തില്‍ വരുന്നതിന് അധികൃതര്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു.

ഇവരോട് പുറത്തു പോകാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ പറയുന്ന വേളയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കു വേണ്ടി മുദ്രാവാക്യം വിളിക്കുന്നതും കേള്‍ക്കാം. ഇവര്‍ക്ക് നടപടിയൊന്നും നേരിടേണ്ടി വന്നില്ല എന്നതാണ് രസകരം.

ഇന്ത്യ നേരിടുന്ന മാനുഷിക പ്രതിസന്ധിയെ ലോകത്തെ അറിയിക്കുക മാത്രമായിരുന്നു പ്രതിഷേധത്തിനു പിന്നിലെന്ന് പ്രതിഷേധത്തില്‍ പങ്കെടുത്ത, ടിസ് വിദ്യാര്‍ത്ഥി യൂണിയന്‍ മുന്‍ ജനറല്‍ സെക്രട്ടറി ഫഹദ് അഹ്മദ് പറഞ്ഞു. രാഷ്ട്രീയവും സ്‌പോര്‍ട്‌സും വിഭജിക്കാവതല്ല. ഒരുപക്ഷേ, എന്‍.ആര്‍.സിയും സി.എ.എയും നടപ്പിലാക്കിയാല്‍ ഇങ്ങനെ ക്രിക്കറ്റ് കാണുമോ എന്നു പോലും അറിയില്ല- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Next Story
Read More >>