പോപ്പിനായി അബുദാബി ഒരുങ്ങി

മാനവസമൂഹത്തിനിന്ന് നഷ്ടമായിക്കൊണ്ടിരിക്കുന്ന സ്നേഹവും സഹവർത്തിത്വവും സഹജീവികളോടുള്ള അനുകമ്പയുമെല്ലാം തിരികെപ്പിടിക്കാനും ജനതയെ ഒരുമിപ്പിക്കാനുള്ള വലിയ ശ്രമങ്ങളുടെ ഭാഗമായാണ് യു.എ.ഇ.യുടെ ഈ പ്രഖ്യാപനം. അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധസേന ഉപ സർവ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ക്ഷണം സ്വീകരിച്ചാണ് പോപ് യു.എ.ഇ സന്ദര്‍ശിക്കുന്നത്.

പോപ്പിനായി അബുദാബി ഒരുങ്ങി

ദുബൈ: വത്തിക്കാൻ രാഷ്ട്രത്തിന്റെ പരമാധികാരിയും റോമാ മെത്രാനുമായ പോപ്പ് ഫ്രാൻസിസിനെ വരവേൽക്കാനൊരുങ്ങി അബൂദാബി. ഇതാദ്യമായാണ് പോപ്പ് മിഡില്‍ ഈസ്റ്റിലെ ഒരു രാജ്യം സന്ദർശിക്കുന്നത്. ചരിത്രപരമായ നിരവധി പ്രത്യേകതകൾ അവകാശപ്പെടാനുണ്ട് ഈ സന്ദർശനത്തിന്. യു.എ.ഇ എന്ന രാഷ്ടം സഹിഷ്ണുതാ വർഷമായാണ് 2019 ആചരിക്കുന്നത്.

മാനവസമൂഹത്തിനിന്ന് നഷ്ടമായിക്കൊണ്ടിരിക്കുന്ന സ്നേഹവും സഹവർത്തിത്വവും സഹജീവികളോടുള്ള അനുകമ്പയുമെല്ലാം തിരികെപ്പിടിക്കാനും ജനതയെ ഒരുമിപ്പിക്കാനുള്ള വലിയ ശ്രമങ്ങളുടെ ഭാഗമായാണ് യു.എ.ഇ.യുടെ ഈ പ്രഖ്യാപനം. അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധസേന ഉപ സർവ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ക്ഷണം സ്വീകരിച്ചാണ് പോപ് യു.എ.ഇ സന്ദര്‍ശിക്കുന്നത്.

ഫെബ്രുവരി മൂന്ന് മുതൽ അഞ്ച് വരെയാണ് അദ്ദേഹം യു.എ.ഇയിലുണ്ടാവുക. ഫെബ്രുവരി മൂന്ന് ഞായറാഴ്ച ഉച്ചയ്ക്ക് ഒരുമണിക്ക് റോമിലെ ഫൈയുമിഷിനോയിൽനിന്നുമാണ് അബുദാബിയിലേക്ക് പുറപ്പെടുക.പ്രത്യേകരീതിയിൽ സജ്ജീകരിച്ച വാഹനത്തിലായിരിക്കും പോപ് സ്റ്റേഡിയത്തിനുള്ളിൽ വിശ്വാസികൾക്കിടയിലൂടെ സഞ്ചരിക്കുക.

സായിദ് സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിലും അബുദാബി നഗരത്തിലും വലിയ ഒരുക്കങ്ങളാണ് ഇതിനായി നടത്തിയിട്ടുള്ളത്. 43,000 ആളുകൾക്കുള്ള ഇരിപ്പിടങ്ങളാണ് സ്റ്റേഡിയത്തിന്റെ ഗാലറിയിൽ ഉള്ളത്. പൊതുപരിപാടിക്ക് സ്റ്റേഡിയത്തിനുള്ളിൽ പ്രവേശിക്കുന്ന 1.20 ലക്ഷം ആളുകളിൽ ബാക്കിയുള്ള 77,000 ആളുകൾക്ക് ഗ്രൗണ്ടിൽ പ്രത്യേക സൗകര്യമാണ് ഒരുക്കുക.

യു.എ.ഇ.യുടെ വിവിധ എമിറേറ്റുകളിൽ നിന്നുള്ള വിശ്വാസികൾക്ക് പുറമെ ജി.സി.സിയിൽ നിന്നും മറ്റ് ലോക രാജ്യങ്ങളിൽ നിന്നുമുള്ള നിരവധിപ്പേർ അബുദാബിയിൽ ഇതിനോടകം എത്തിയിട്ടുണ്ട്.പ്രത്യേക ബസ് സർവീസാണ് ഇതിനായി ഏർപ്പെടുത്തിയിട്ടുള്ളത്. അബുദാബി നഗരത്തിൽ സ്വകാര്യ വാഹനങ്ങൾ പ്രവേശിക്കുന്നതിന് വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്.

Read More >>