ചായകടക്കാരനില്‍ നിന്ന് പ്രധാനമന്ത്രിയിലേക്ക്; പിഎം നരേന്ദ്രമോദി ട്രെയിലര്‍ പുറത്തിറങ്ങി

മോദിയുടെ ചെറുപ്പകാലം മുതല്‍ രാഷ്ട്രീയപ്രവേശനം വരെയുള്ള വിഷയങ്ങളാണ് സിനിമയില്‍ പ്രതിപാദിക്കുന്നത്.

ചായകടക്കാരനില്‍ നിന്ന് പ്രധാനമന്ത്രിയിലേക്ക്;   പിഎം നരേന്ദ്രമോദി ട്രെയിലര്‍ പുറത്തിറങ്ങി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം പറയുന്ന 'പിഎം നരേന്ദ്ര മോദി' സിനിമയുടെ ആദ്യ ട്രെയിലര്‍ പുറത്തിറങ്ങി. വിവേക് ഒബ്റോയ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ഒമുങ് കുമാര്‍ ബിയാണ് സംവിധാനം ചെയ്യുന്നത്.

മോദിയുടെ ചെറുപ്പകാലം മുതല്‍ രാഷ്ട്രീയപ്രവേശനം വരെയുള്ള വിഷയങ്ങളാണ് സിനിമയില്‍ പ്രതിപാദിക്കുന്നത്. സാധാരണ ചായയടിക്കാരന്‍ എങ്ങനെ രാജ്യത്തിന്റെ പ്രധാനമന്ത്രിയാകുമെന്ന സംഭാഷണങ്ങള്‍ അടങ്ങിയിരിക്കുന്ന ട്രെയിറിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. വിവേക് ഒബ്‌റോയിയുടെ മികച്ച അഭിനയ രംഗങ്ങള്‍ ട്രെയിലറിലുണ്ട്.


മനോജ് ജോഷി, ദര്‍ശന്‍ കുമാര്‍, ബൊമാന്‍ ഇറാനി, പ്രശാന്ത് നാരായണന്‍, സെറീന വഹാബ്, ബര്‍ഖ ബിഷ്ത് സെന്‍ഗുപ്ത, അന്‍ജന്‍ ശ്രീവാസ്തവ് തുടങ്ങി നിരവദി പ്രമുഖര്‍ ചിത്രത്തില്‍ അഭിനയിക്കുന്നു. ചിത്രം രാജ്യമൊട്ടാകെ ഏപ്രില്‍ 12ന് തീയറ്ററുകളിലെത്തും. 23 ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുക. സുരേഷ് ഒബ്‌റോയിയും സന്ദീപ് സിങും ചേര്‍ന്നാണ് നിര്‍മാണം.


Next Story
Read More >>