വിദേശയാത്രകളില്‍ മോദിയല്ല, വി. മുരളീധരനാണ് താരം; നാലു മാസത്തിനിടെ സന്ദര്‍ശിച്ചത് 16 രാഷ്ട്രങ്ങള്‍

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യു.എസ് ഹൂസ്റ്റണിലെ ഹൗഡി മോഡി എന്ന പരിപാടി സംഘടിപ്പിച്ചത് ടെക്‌സാസ് ഇന്ത്യന്‍ ഫോറം ആണെന്നും കേന്ദ്രം വ്യക്തമാക്കി

വിദേശയാത്രകളില്‍ മോദിയല്ല, വി. മുരളീധരനാണ് താരം; നാലു മാസത്തിനിടെ സന്ദര്‍ശിച്ചത് 16 രാഷ്ട്രങ്ങള്‍

ന്യൂഡല്‍ഹി: വിദേശ സന്ദര്‍ശനങ്ങള്‍ ഇഷ്ടപ്പെടുന്ന പ്രധാനമന്ത്രി എന്നാണ് നരേന്ദ്രമോദി അറിയപ്പെടാറുള്ളത്. നാട്ടിലെ കാര്യങ്ങള്‍ നോക്കാതെ വിദേശത്തു കറങ്ങി നടക്കുന്നു എന്ന പ്രതിപക്ഷത്തിന്റെ വിമര്‍ശനത്തിനും കടുപ്പമേറെ. എന്നാല്‍ മോദിയല്ല, വിദേശയാത്രയില്‍ മലയാളിയായ വിദേശ കാര്യ സഹമന്ത്രി വി. മുരളീധരനാണ് താരമെന്ന് സര്‍ക്കാര്‍ രേഖകള്‍ പറയുന്നു.

ഈ വര്‍ഷം ഓഗസ്റ്റ് മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ മോദി ഏഴ് വിദേശയാത്രകളിലായി ഒമ്പത് രാഷ്ട്രങ്ങളിലാണ് സഞ്ചരിച്ചത് എങ്കില്‍ മുരളീധരന്‍ സന്ദര്‍ശിച്ചത് 16 വിദേശരാഷ്ട്രങ്ങളാണ്.

ലോക്‌സഭാംഗങ്ങളുടെ ചോദ്യത്തിന് മറുപടിയായി വി. മുരളീധരന്‍ തന്നെയാണ് വിവരങ്ങള്‍ വെളിപ്പെടുത്തിയത്.

ഭൂട്ടാന്‍, ഫ്രാന്‍സ്, യു.എ.ഇ, ബഹ്‌റൈന്‍, റഷ്യ, യു.എസ്, സൗദി അറേബ്യ, തായ്‌ലാന്‍ഡ്, ബ്രസീല്‍ എന്നീ രാഷ്ട്രങ്ങളാണ് പ്രധാനമന്ത്രി സന്ദര്‍ശിച്ചത്. രാഷ്ട്രപതി രാം നാഥ് കോവിന്ദ് ഏഴു വിദേശ രാഷ്ട്രങ്ങളിലും ഉപരാഷ്ട്രപതി വെങ്കയ്യനായിഡു ആറ് വിദേശ രാഷ്ട്രങ്ങളിലും സന്ദര്‍ശനം നടത്തി. വിദേശ കാര്യമന്ത്രി എസ്. ജയ്ശങ്കറും വി. മുരളീധരനും 16 യാത്രകളാണ് നടത്തിയത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യു.എസ് ഹൂസ്റ്റണിലെ ഹൗഡി മോഡി എന്ന പരിപാടി സംഘടിപ്പിച്ചത് ടെക്‌സാസ് ഇന്ത്യന്‍ ഫോറം ആണെന്നും കേന്ദ്രം വ്യക്തമാക്കി.

Read More >>