അബ് കി ബാര്‍ ട്രംപ് സര്‍ക്കാര്‍; ഹൗഡി മോദി വേദിയില്‍ നരേന്ദ്രമോദി

ആഹ്ളാദാരവങ്ങളോടെയാണ് മോദിയെയും ട്രംപിനെയും ഹൂസ്റ്റണിലെ അമ്പതിനായിരത്തോളം വരുന്ന ഇന്ത്യയ്ക്കാര്‍ വരവേറ്റത്.

അബ് കി ബാര്‍ ട്രംപ് സര്‍ക്കാര്‍; ഹൗഡി മോദി വേദിയില്‍ നരേന്ദ്രമോദി

ഹൂസ്റ്റണ്‍: ഇന്ത്യയ്ക്ക് തന്നേക്കാള്‍ മികച്ച പ്രസിഡണ്ടായ സുഹൃത്ത് ഉണ്ടായിട്ടില്ലെന്ന് യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. ഹൗഡി മോദി പരിപാടിയില്‍ പങ്കെടുക്കാന്‍ മോദിയാണ് ക്ഷണിച്ചതെന്നും സന്തോഷപൂര്‍വ്വം അതേറ്റെടുക്കുകയായിരുന്നു എന്നും ട്രംപ് പറഞ്ഞു.

ആഹ്ളാദാരവങ്ങളോടെയാണ് മോദിയെയും ട്രംപിനെയും ഹൂസ്റ്റണിലെ അമ്പതിനായിരത്തോളം വരുന്ന ഇന്ത്യയ്ക്കാര്‍ വരവേറ്റത്.

ഇത്തവണ ട്രംപ് സര്‍ക്കാറാണ് (അബ് കി ബാര്‍ ട്രംപ് സര്‍ക്കാര്‍) എന്ന് ആള്‍ക്കൂട്ടത്തെ അഭിസംബോധന ചെയ്യവെ മോദി പറഞ്ഞു. നൂറ് കോടിയിലേറെ വരുന്ന ഇന്ത്യന്‍ കുടുംബത്തിന് ട്രംപിനെ പരിചയപ്പെടുത്താന്‍ ഒരവസരം ലഭിച്ചിരിക്കുകയാണ്. സഹോദരങ്ങളേ, ഈ യു.എസ് പ്രസിഡണ്ട് ഇന്ത്യയുടെ സുഹൃത്താണ്. ട്രംപ് യു.എസ് സമ്പദ് വ്യവസ്ഥയെ ഒരിക്കല്‍ക്കൂടി ശക്തിപ്പെടുത്തിയിട്ടുണ്ട്. യു.എസിനു വേണ്ടിയും ലോകത്തിനു വേണ്ടിയും അദ്ദേഹം ഒരുപാട് നേടി. നമ്മള്‍, ഇന്ത്യയ്ക്കാര്‍ ട്രംപുമായി ബന്ധപ്പെട്ടു കിടക്കുന്നു- മോദി പ്രകീര്‍ത്തിച്ചു.

ഗുഡ് മോണിങ് അമേരിക്ക എന്നു പറഞ്ഞാണ് ഹൂസ്റ്റണിലെ എന്‍.ആര്‍.ജി സ്റ്റേഡിയത്തില്‍ ഒരുക്കിയ പരിപാടിയില്‍ മോദി സംസാരിച്ചു തുടങ്ങിയത്. തൊട്ടുപിന്നാലെ ട്രംപും വേദിയിലെത്തി.

നാനൂറ് കലാകാരന്മാര്‍ അണിനിരന്ന പരിപാടിയുടെ അകമ്പടിയോടെയാണ് മോദിയെ വേദി വരവേറ്റത്.

മെയില്‍ കേന്ദ്രത്തില്‍ രണ്ടാമതും അധികാരത്തിലെത്തിയ ശേഷം ആദ്യമായാണ് മോദി യു.എസ് സന്ദര്‍ശിക്കുന്നത്. മൂന്നു മാസത്തിനിടെ, ട്രംപുമായുള്ള മൂന്നാമത്തെ കൂടിക്കാഴ്ചയും. 27ന് ഐക്യരാഷ്ട്ര സഭ സമ്മേളനത്തിനിടെ രണ്ടു പേര്‍ വീണ്ടും കാണുന്നുണ്ട്.

Next Story
Read More >>