അവിടെപ്പോയി ഇരിക്ക്; സ്ത്രീയോട് രോഷാകുലനായി മുഖ്യമന്ത്രി- വീഡിയോ വൈറല്‍

പാര്‍ട്ടി പ്രവര്‍ത്തകര്‍ ജനങ്ങളോടു വിനയാന്വിതരാകണമെന്ന് പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞതിനു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ രോഷപ്രകടനം.

അവിടെപ്പോയി ഇരിക്ക്; സ്ത്രീയോട് രോഷാകുലനായി മുഖ്യമന്ത്രി- വീഡിയോ വൈറല്‍

കണ്ണൂര്‍: ജില്ലാ ഭരണകൂടം നടത്തിയ പൊതുപരിപാടിക്കിടെ സ്ത്രീയോട് രോഷകുലനായി പ്രതികരിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നു. 'പോയി ഇരിക്ക്, അവിടെപ്പോയി ഇരിക്ക്' എന്നാണ് മുഖ്യമന്ത്രി രോഷത്തോടെ സ്ത്രീയോട് പറയുന്നത്.

എന്താണ് ഇവര്‍ മുഖ്യമന്ത്രിയോട് പറയുന്നത് എന്ന് വ്യക്തമല്ല. പാര്‍ട്ടി പ്രവര്‍ത്തകര്‍ ജനങ്ങളോടു വിനയാന്വിതരാകണമെന്ന് പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞതിനു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ രോഷപ്രകടനം.

മന്ത്രിമാരായ കടന്നപ്പള്ളി രാമചന്ദ്രനും ഇ.പി ജയരാജനും വേദിയിലുണ്ടായിരുന്നു.

സാമൂഹ്യ മാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോ

Next Story
Read More >>